Breaking News

പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എഡിജിപിയുെട മകള്‍ ഹൈക്കോടതിയിലേക്ക്..!!

പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ ഇന്ന് ഹൈക്കോടതിയിലേക്ക്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കും. എഡിജിപിയും മകളും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട് എഡിജിപിയുടെയും ഭാര്യയുടെയും മകളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.

ഇതിന് ശേഷം മര്‍ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. അതിനിടയില്‍ പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ ആക്രമിച്ച കേസില്‍ ആശുപത്രി രേഖയും മകളുടെ മൊഴിയും പരസ്പര വിരുദ്ധമാണെന്ന് കണ്ടെത്തി. ഇതിനിടെ പുതിയ പരാതിയുമായി എഡിജിപി സുധേഷ് കുമാര്‍ രംഗത്തെത്തി. തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്നാണ് പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തു. എ.ഡി.ജി.പിയുടെ മകളുടെ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*