പെരുമ്പാവൂർ നിയമ വിദ്യാർത്ഥിനിയെ കൊലചെയ്ത കേസിൽ അമീറിനെ കൂടാതെ ഇനിയും പ്രതികൾ ഉണ്ടെന്ന് അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!

കേരള മനസാക്ഷിയെ മുഴുവൻ ഞെട്ടിച്ച വാർത്ത ആയിരുന്നു പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ക്രൂര ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. നാടിനെ നടുക്കിയ ഈ സംഭവത്തിൽ ശക്തമായ സാഹചര്യത്തെളിവുകളുടെയും ഫോറൻസിക് പരിശോധനാ ഫലത്തിലൂടെയും ആയിരുന്നു ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയത് അമീറുൾ ഇസ്ലാം ആണെന്ന് പോലീസ് കണ്ടെത്തിയത്.

ഡി. എൻ.എ പരിശോധനാ ഫലം കൂടി തെളിവായി സ്വീകരിച്ച് കോടതി അമീറിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ജിഷ മരണപ്പെട്ടിട്ട് കഴിഞ്ഞ ഏപ്രിൽ 28 ന് രണ്ടു വർഷം പിന്നിട്ടിരിക്കുകയാണ്. ഈ കാലയളവിനുള്ളിൽ ഈ ക്രൂര കൊലപാതകം നടത്തിയ അമീർ ജയിലിൽ സുഭിക്ഷമായി കഴിഞ്ഞു വരികയും ചെയ്യുന്നു.

അമീറിന്റെ ശിക്ഷ നടപ്പാക്കാൻ താമസിക്കുന്നതിൽ പ്രതിഷേധിച്ച് ജിഷയുടെ അമ്മ സർക്കാരിനെതിരെയും കേരളത്തിലെ നീതി ന്യായ വ്യവസ്ഥിതിയ്ക്ക് എതിരെയും ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

ബിരിയാണിയും ചപ്പാത്തിയും നൽകി പ്രതിയെ സംരക്ഷിക്കുന്നത് എന്തിനാണ് എന്നാണ് ജിഷയുടെ അമ്മ ചോദിക്കുന്നത്. ഈ വിഷയത്തിൽ കൂടുതൽ ആരോപണങ്ങളും വെളിപ്പെടുത്തലുമായി ജിഷയുടെ അമ്മ രംഗത്ത് എത്തിയിരിക്കുകയാണ്.

ജിഷയുടെ മരണത്തിൽ അമീറിനെ കൂടാതെ വേറെയും പ്രതികൾ ഉണ്ടെന്നും അമീറിന് ഒറ്റയ്ക്ക് ഇങ്ങിനെ ഒരു കൃത്യം നടത്താൻ സാധിക്കില്ല എന്നും ജിഷയുടെ അമ്മ രാജേശ്വരി ആരോപിക്കുന്നു. അമീറിന് പിറകിൽ അമീറിനെ സംരക്ഷിക്കാൻ മറ്റാരൊക്കെയോ ഉണ്ട് എന്നും ജിഷ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെയും വണ്ടി ഇടിപ്പിച്ച് കൊല്ലാൻ ആരോ ശ്രമിച്ചിരുന്നു എന്നും ജിഷയുടെ അമ്മ പറയുന്നു.

ഈ സംഭവത്തിൽ കാര്യമായ നടപടി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നും ഈ സംഭവത്തിന് ജിഷയുടെ മരണവുമായി ബന്ധമുള്ളതായി താൻ സംശയിക്കുന്നതായും രാജേശ്വരി അമ്മ പറഞ്ഞു. ജിഷയുടെ ഘാതകന്റെ വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു എന്നും ജിഷയുടെ അമ്മ രാജേശ്വരി കൂട്ടിച്ചേർത്തു. 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*