Breaking News

18 കാരനും 19 കാരിക്കും ഒന്നിച്ച് ജീവിക്കാമെന്ന് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി ഇങ്ങനെ..!

18 കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് കേരള ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. പ്രായപൂര്‍ത്തിയായ യുവാവിനും യുവതിക്കും ഒന്നിച്ച് ജീവിക്കാമെന്ന് കോടതി വ്യക്തമാക്കി.

വിവാഹപ്രായമെത്തിയില്ലെന്ന കാരണത്താല്‍ ഇവരെ വേര്‍പിരിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആലപ്പുഴ സ്വദേശി മുഹമ്മദ് റിയാസ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി വിധി. മകളെ യുവാവ് അന്യായമായി കസ്റ്റഡിയില്‍ വെച്ചതില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

എന്നാല്‍ ഒരുമിച്ച് ജീവിക്കുന്നവരെ കോടതിക്ക് വേര്‍പെടുത്താനാവില്ലെന്ന് സുപ്രീം കോടതി വിധിയുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് കെ ബി ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*