പാദം കണ്ടാൽ അറിയാം പെണ്ണ്‌ ഏത്‌ തരക്കാരിയാണെന്ന്‌! പങ്കാളികളും കാമുകന്മാരും സൂക്ഷിക്കുക!

പെണ്ണിനെ എങ്ങനെയാണ് തിരിച്ചറിയുക ? ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാം അല്ലേ? ഒരു പെണ്ണിനെ കാണുമ്പോള്‍ ആദ്യം നമ്മുടെ കണ്ണുകള്‍ എത്തുന്നത്‌ എവിടെക്കാണ്‌ ? ഭുരിപക്ഷം ആണുങ്ങളും അവളുടെ മുഖത്ത് നോക്കുമ്പോള്‍ കുറച്ചുപേര്‍ എങ്കിലും അവരുടെ മാറിടവും മറ്റ് ശരീര ഭാഗങ്ങളും ആകും ശ്രദ്ധിക്കുക.

പെണ്ണിന്‍റെ ഏതു അവയവമാണ് അവളുടെ സ്വഭാവത്തെ കുറിച്ച് നമ്മോട് സംസാരിക്കുക എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? പഴയ ആളുകളോട് ചോദിച്ചുനോക്കു. അവര്‍ പറയുക പെണ്ണിന്‍റെ സൗന്ദര്യം വിലയിരുത്തേണ്ടത്  അവരുടെ മാറിടവും നിദംബവും നോക്കി ആണെന്നും ഐശ്വര്യം വിലയിരുത്തേണ്ടത് മുഖം നോക്കി ആണെന്നും സ്വഭാവം വിലയിരുത്തേണ്ടത് കാല്‍പ്പാദം നോക്കിയാണ് എന്നുമാകും. സ്വന്തം ഭാര്യയുടെതല്ലാതെ ഒരു പെണ്ണിന്‍റെയും സൗന്ദര്യം വിലയിരുത്തരുത് എന്നും അവര്‍ കൂടിച്ചേര്‍ക്കും.

കാല്‍പാദം എങ്ങിനെയാണ് പെണ്ണിന്‍റെ സ്വഭാവം പറയുക. തള്ള വിരലിനേക്കാള്‍ നീളം കൂടിയ രണ്ടാം വിരലോട് കൂടിയ പാദങ്ങള്‍ ഉള്ള സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്ക് തലവേദന ഉണ്ടാക്കുന്നവളും പരപുരുഷ ബന്ധത്തില്‍ താല്‍പ്പര്യം ഉള്ളവരും ആയിരിക്കും എന്ന് പഴമക്കാര്‍ വിശ്വസിച്ചിരുന്നു.

നടക്കുമ്പോള്‍ ചെറുവിരല്‍ പൂര്‍ണമായും നിലത്ത് പതിയാത്ത സ്ത്രീകളും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ ആയിരിക്കും. ഇവര്‍ക്ക് അകാല വൈധവ്യ യോഗം ഉണ്ടെന്നും വിശ്വസിക്കുന്നു. കാലിന്‍റെ നടുവിരല്‍ മറ്റ് വിരലുകളെക്കാള്‍ നീളം കൂടിയതാണെങ്കില്‍ നിര്‍ഭാഗ്യവാനായ ഭര്‍ത്താവ് ആയിരിക്കുമത്രേ ആ സ്ത്രീക്ക്.

മൂന്നാമത്തെയും നാലാമത്തെയും വിരലുകള്‍ തുല്യ നീളമുള്ള സ്ത്രീകളുടെ ഭര്‍ത്താവും നിര്‍ഭാഗ്യവാന്‍ തന്നെ. ഇത്തരം സ്ത്രീകള്‍ കലഹപ്രിയരും ഭര്‍ത്താവിന് ധനനഷ്ട്ടം ഉണ്ടാക്കുന്നവരും ആയിരിക്കുമത്രേ. കാലിന്‍റെ തള്ളവിരലും രണ്ടാമത്തെ വിരലും തമ്മില്‍ അകലം കുറഞ്ഞ കാല്‍പ്പാദം ഉള്ള സ്ത്രീകള്‍ക്ക്  ജീവിതത്തില്‍ ധാരാളം ബുദ്ധിമുട്ടുകള്‍ ഉള്ളവള്‍ ആയിരിക്കും. എന്നാല്‍ അകലം കൂടുതല്‍ ആണെങ്കില്‍ സൗഭാഗ്യങ്ങളും കൂടുമത്രേ.

ഇനി നമുക്ക് ഏത് തരം കാലുകള്‍ ഉള്ള പെണ്ണാണ്‌ വേണ്ടത് ? കാല്‍പ്പാദത്തിനു പുറകില്‍ ചുവപ്പ് വരകളും ക്രോസ്സുകളും ഇല്ലെങ്കില്‍ ആ പെണ്ണിനോട് ഒപ്പമുള്ള ജീവിതം സുഖകരം ആയിരിക്കുമത്രേ. ഇത്തരം സ്ത്രീകള്‍ ഭര്‍ത്താവിനോടും കുടുംബത്തോടും വിധേയത്വം പുലര്‍ത്തുന്നവര്‍ ആയിരിക്കും.

ഉപ്പൂറ്റി മൃദുവായ പെണ്ണിനോട് ഒപ്പമുള്ള ജീവിതവും സുഖകരമാണ്. എന്നാല്‍ ഉപ്പൂറ്റി കട്ടിയുള്ള പെണ്ണിനോടൊപ്പം ജീവിക്കുക കഠിനവും ആണ്. ഉള്ളം കാലില്‍ ചക്രമോ താമരയോ    ഉണ്ടെങ്കില്‍ആ സ്ത്രീയുടെ ഭര്‍ത്താവ്   വലിയ ധനവാനാകും. ചെറുവിരലിന് അടിയില്‍ ഒരു തടിപ്പുണ്ടെങ്കില്‍ ഭര്‍ത്താവിന് ഭാഗ്യം നല്‍കുന്നവള്‍ ആണത്രേ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*