ഒരു ‘സ്ഥിരം പ്രോസ്റ്റിറ്റ്യൂട്ട്‌’ ആയിപ്പോയേനെ, ആശങ്കപ്പെടുത്തിയ ആ കാര്യത്തെക്കുറിച്ച്‌ സീമയുടെ വെളിപ്പെടുത്തൽ!!

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകനായിരുന്നു ഐ.വി. ശശി. അനശ്വരതയിലേക്ക് അദ്ദേഹം വിടവാങ്ങിയെങ്കിലും മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി നല്ല സിനിമകൾ ഇന്നും അവശേഷിക്കുന്നുണ്ട്.

ഐവി ശശിയുടെ സിനിമകളിലും ജീവിതത്തിലും ഒരുപോലെ നായികയായ സീമയുടെ കരയിറിലെ തന്നെ ശ്രദ്ധേയ ചിത്രമായിരുന്നു ഐ.വി. ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രം.

നർത്തകിയായി സിനിമയിൽ എത്തിയ ശാന്തി എന്ന പെണ്കുട്ടി സീമ എന്ന പേരിൽ അവളുടെ രാവുകളിൽ അഭിനയക്കുമ്പോൾ ആ സിനിമയിലെ രാജിയെ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിയുമെന്ന് സീമ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

രാജി എന്ന ലൈംഗീക തൊഴിലാളിയെ അവതരിപ്പിച്ചുകൊണ്ട് വേണം സീമ എന്ന നടിയുടെ തുടക്കം എന്നുള്ളത് സീമയ്ക്ക് അക്ഷരാർത്ഥത്തിൽ സങ്കടം തന്നെ ആയിരുന്നു. അവളുടെ രാവുകളിൽ അഭിനയിക്കുമ്പോൾ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട് എന്ന് സീമ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്.

എങ്കിലും ഒരർത്ഥത്തിൽ ആ കഥാപാത്രം നൽകിയ ആ വേദന തന്റെ ഒരു വലിയ വിജയമാണ് എന്നും സീമ പറഞ്ഞിട്ടുണ്ട്. സീമ എന്ന നായികയുടെ പിറവി അവിടെയായിരുന്നെന്നും സീമ പറയുന്നു.

എങ്കിലും അവളുടെ രാവുകളുടെ വിജയത്തിന് ശേഷം സീമയെ തേടി വന്നത് സാമ്യമുള്ള ഒരു കഥാപാത്രം ആയിരുന്നു. ഇതേക്കുറിച്ച് സീമ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങിനെയാണ്…

“അവളുടെ രാവുകൾക്കുശേഷം രണ്ട് പടങ്ങൾ വന്നു. രണ്ടിലും വേശ്യ തന്നെ. ഞാൻ അവരോടു ചോദിച്ചു നിങ്ങളെന്തോന്നാ ഈ കാണിക്കുന്നത്? ഈ പടവും കൂടെ ഓടട്ടെ എന്നായിരുന്നു അവരുടെ മറുപടി. ഞാൻ പറഞ്ഞു ഇതു ഓടുകയേ ഇല്ലെന്ന്. ഞാൻ പ്രാർഥിച്ചു ഈ പടം ഓടല്ലേയെന്ന്.

പക്ഷേ,എനിക്ക് അഭിനയിച്ചല്ലേ പറ്റൂ. എന്നാലും ഒരു സിനിമയിൽ വേശ്യയായി അഭിനയിച്ചെന്ന് വിചാരിച്ച് പിന്നീടുള്ള നാല്പതുകൊല്ലവും പ്രോസ്റ്റിറ്റ്യൂട്ടായിട്ട് അഭിനയിച്ചാൽ പിന്നെ ഓർക്കാൻ എന്താണ് ബാക്കിയുണ്ടാവുക എന്ന ആശങ്ക ആയിരുന്നു എനിക്ക്” .

എന്നാൽ അവളുടെ രാവുകളുടെ വിജയം സീമ എന്ന നടിയെ മലയാളത്തിലെ ഒന്നാം നിര നായികയാക്കി മാറ്റി. 1980 കളായപ്പോഴേക്കും ഐവി ശശിയുടെ നിരവധി സിനിമകളിൽ സീമ പ്രധാന വേഷത്തിലെത്തിയിരുന്നു. 1978 മുതൽ 80 വരെ കാലഘട്ടത്തിൽ പ്രശസ്തരായ പല സംവിധായകരുടെയും 50 ഓളം ചിത്രങ്ങളിൽ സീമ വേഷമിട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*