ഈഗോ നിറഞ്ഞ താരമാണ് നെയ്മര്‍ ; മൈതാനത്തില്‍ നെയ്മറുടെ സ്വഭാവം സഹിക്കാനാവില്ല ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹതാരം..!!

സമ്മര്‍ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് കാലെടുത്തുവെച്ച നെയ്മര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. ലീഗ് ടീമായ സ്ട്രാസ്ബര്‍ഗിലെ മധ്യനിര ദിമിത്രി ലിയനാര്‍ഡ് ആണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. മൈതാനത്തില്‍ നെയ്മറുടെ സ്വഭാവത്തില്‍ അതൃപ്തി അറിയിച്ച് ഇതിനു മുന്‍പും താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

നെയ്മര്‍ക്ക് കളിക്കളത്തില്‍ എന്തും കാണിക്കാമെന്നും എന്നാല്‍ താരത്തിനെതിരെ ഫൗളിനു ശ്രമിച്ചാല്‍ നെയ്മര്‍ തുറിച്ചു നോക്കാന്‍ തുടങ്ങുമെന്നും ലിയനാര്‍ഡ് പറഞ്ഞു. എതിര്‍ കളിക്കാരെ കളിയാക്കുന്ന സ്വഭാവമുള്ള താരത്തെ ഒരിക്കല്‍ പ്രകോപിപ്പിച്ചപ്പോള്‍ താരം തന്നെ തള്ളിയിട്ടെന്നും അതിനു നെയ്മര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചുവെന്നും ലിയനാര്‍ഡ് കൂട്ടിച്ചേര്‍ത്തു. ഇതേതുടര്‍ന്ന് നെയ്മര്‍ ചീത്ത വിളിച്ചുവെന്നും ലിയനാര്‍ഡ് പറഞ്ഞു.

ഈഗോ നിറഞ്ഞ താരമാണ് നെയ്മറെന്നും താരത്തെ സഹിക്കാന്‍ തനിക്കാവില്ലെന്നും അറിയിച്ചു. എസ്എഫ്ആര്‍ സ്‌പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തിലാണ് ലിയനാര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. ബലോട്ടെല്ലിയെ കുറിച്ചും സമാനമായ അഭിപ്രായമാണ് ലിയനാര്‍ഡ് നടത്തിയിരിക്കുന്നത്. നമ്മളെ എന്തും പറയുകയും നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ പ്രകോപിതരാവുകയും ചെയ്യുന്ന താരങ്ങളാണ് നെയ്മറും ബലോടെല്ലിയും എന്നാണ് താരത്തിന്റെ അഭിപ്രായം.

ഫ്രഞ്ച് ലീഗിനെ ലോക ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാന്‍ നെയ്മറിന് കഴിഞ്ഞെങ്കിലും താരം ക്ലബ് വിട്ട് റയലിലേക്ക് പോയാലും കുഴപ്പമില്ലെന്ന നിലപാടിലാണ് ലിയനാര്‍ഡ്. കഴിഞ്ഞ ഫ്രഞ്ച് ലീഗ് സീസണില്‍ സ്‌ട്രോസ്ബര്‍ഗിനെതിരെയാണ് പിഎസ്ജി ആദ്യമായി തോല്‍വി വഴങ്ങിയത്. ഈ സീസണില്‍ നെയ്മര്‍ റയലിലേക്കും നീസുമായുള്ള കരാര്‍ അവസാനിച്ചാല്‍ ബലോടെല്ലി ഇറ്റാലിയന്‍ ലീഗിലേക്കും ചേക്കേറുമെന്നും സൂചനകളുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*