നീനുവിനെ കെവിന്റെ വീട്ടിൽ നിന്നും ഉടൻ മാറ്റണമെന്ന്‌ നീനുവിന്റെ അച്ഛൻ ചാക്കോ! പറയുന്ന കാരണം ആശങ്കപ്പെടുത്തുന്നത്‌…

കോട്ടയത്തെ ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്റെ കൊലപാതക കേസിൽ അറസ്റ്റിൽ ആയ പ്രതികളായ നീനുവിന്റെ പിതാവിന്റെ പുതിയ വെളിപ്പെടുത്തല്‍ ഏറെ ഞെട്ടിക്കുന്നതാണ്.

സാമ്പത്തികയി ഉയർന്ന കുടുംബത്തിലെ അംഗമായ നീനുവിനെ വിവാഹം കഴിച്ച കെവിൻ എന്ന യുവാവിനെ ജാതിയുടെയും സമ്പത്തിന്റെയും പേരുപറഞ്ഞ് നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിൽ ഒരു സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത് കേരള മനസാക്ഷിയെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഒരു വാർത്ത ആയിരുന്നു.

ഇതേ തുടർന്ന് ഒളിവിൽ പോയ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരൻ ഷാനു ചാക്കോയും പിന്നീട് കണ്ണൂരിൽ പൊലീസിന് കീഴടങ്ങിയിരുന്നു. ഇവർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നീനുവിനെ പറ്റി പുതിയ വെളിപ്പെടുത്തൽ ആണ് കേസിലെ അഞ്ചാം പ്രതിയായ നീനുവിന്റെ പിതാവ് ചാക്കോ നടത്തിയിരിക്കുന്നത്.

മരണപ്പെട്ട കെവിന്റെ ഭാര്യ ആയ നീനു ചാക്കോ മുൻപ് മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്നു എന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നത് എന്നുമാണ് നീനുവിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ. ഇപ്പോള്‍ വീട് മാറി നില്‍ക്കുന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ് എന്നും തുടര്‍ ചികിത്സ നടത്താന്‍ കോടതി ഇടപെടണമെന്നും ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ചാക്കോ സമര്‍പ്പിച്ച ഹർജിയിലൂടെ ചാക്കോ പറയുന്നു.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ആണ് നീനുവിനെ ചികിൽസിച്ചിരുന്നത് എന്നും ഇപ്പോള്‍ താന്‍ ഉൾപ്പെടുന്ന നീനുവിന്റെ കുടുംബം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതുകൊണ്ടും മകള്‍ അന്യവീട്ടില്‍ നില്‍ക്കുന്നതുകൊണ്ടും നീനുവിന്റെ തുടര്‍ചികിത്സ നടത്താന്‍ കഴിയാതെ വന്നിരിക്കുകയാണ് എന്നും അതുകൊണ്ട് കോടതി ഇടപെട്ട് നീനുവിനെ കെവിന്റെ വീട്ടിൽ നിന്നും ഒരു ഷെല്‍റ്റര്‍ ഹോമിലേക്കു മാറ്റി നീനു ചാക്കോയ്ക്ക് തുടര്‍ചികിത്സ നല്‍കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ചാക്കോയുടെ ഹര്‍ജിയിൽ പ്രതിപാദിച്ചിരിക്കുന്നത്.

നീനുവിന്റെ അച്ഛന്‍ ചാക്കോയും അമ്മ രഹനയും വിദേശത്ത് ആയിരുന്നു. അതുകൊണ്ട് ബന്ധുവീടുകളില്‍ മാറിമാറി നിന്നാണ് നീനു വളര്‍ന്നത്. കോട്ടയം അമലഗിരി കോളേജില്‍ ബി.എസ്.സിയ്ക്ക് പഠിക്കുന്ന സമയത്താണ് നീനു കെവിനുമായി പ്രണയത്തിൽ ആയതെന്നും നീനുവിന്റെ ബാഗില്‍ നിന്ന് കിട്ടിയ കെവിന്റെ ഫോട്ടോയിൽ നിന്നാണ് ഈ പ്രണയബന്ധത്തെ കുറിച്ച് അറിഞ്ഞത് എന്നും പലതവണ കെവിനുമായുള്ള പ്രണയത്തെ കുറിച്ച് ചോദിച്ചെങ്കിലും ഒന്നും വിട്ടുപറയാന്‍ നീനു തയാറായിരുന്നില്ല എന്നും ചാക്കോ കോടതിയെ അറിയിച്ചു.

നീനുവിന് ഒരു വിവാഹ ആലോചന വന്നതുകൊണ്ടാണ് നീനു കെവിനൊപ്പം പോയത് എന്നും ഇയാൾ കോടതിയോട് പറഞ്ഞു. മാനസിക രോഗത്തെ പറ്റി പിതാവ് പറഞ്ഞ കാര്യങ്ങളോട് നീനു പ്രതികരിച്ചിട്ടില്ല എങ്കിലും നീനുവിനെ കെവിന്റെ വീട്ടിൽ നിന്നും മാറ്റുവാൻ ഉള്ള പിതാവിന്റെ തന്ത്രമായെ ഇതിനെ സമൂഹമാധ്യമങ്ങൾ വിലയിരുത്തുന്നുള്ളൂ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*