നീലപ്പടയുടെ പ്രോമോസോങ്ങ് സോഷ്യല്‍മീഡിയയില്‍ വമ്പന്‍ഹിറ്റ്‌ ; നീലപ്പടയുടെ കരുത്തന്മാര്‍ക്ക് മലയാളികളുടെ കട്ട സപ്പോര്‍ട്ട്…

ലോകം ഇന്നുമുതല്‍ റഷ്യയിലേയ്ക്ക്. ഇഷ്ടതാരങ്ങളും ഇഷ്ട ടീമുകളും കളത്തില്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ പിന്തുണയുമായി ആരാധക പ്രവാഹം കൂടെയുണ്ട്. എന്നാല്‍, ഇവിടെ ഇഷ്ട ടീമായ നിലപ്പടയ്ക്ക് പിന്തുണയുമായി പ്രോമോസോങ്ങ് തരംഗമായി മാറിയിരിക്കുകയാണ്.

മെസ്സിയാണ് താരം. ചങ്കിടിപ്പാണ് അര്‍ജന്റീന എന്ന് പറഞ്ഞ് പിന്തുണ പ്രഖ്യാപിക്കുന്ന ആരാധകരാണ് നിലപ്പടയുടെ കരുത്തും പ്രചേദനവും. മെസ്സി തന്റെ ഫെയ്സ്ബുക്ക് പേജില്‍ മലപ്പുറത്തെ ആരാധകരുടെ അഭിനന്ദന വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കിടിലന്‍ പ്രോമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

 

അര്‍ജന്റീനന്‍ ആരാധകരുടെ ലോകകപ്പ് ആവേശവും മെസ്സിയടക്കമുളള താരങ്ങളുടെ കളിക്കളത്തിലെ മുന്നേറ്റവുമാണ് ഗാനത്തിനൊപ്പം ദൃശ്യവത്കരിച്ചിരിക്കുന്നത്. മലപ്പുറം സ്വദേശിയായ സാദിഖ് പന്തല്ലൂര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മറ്റൊരു ടീമിനും ലഭിക്കാത്ത ആരാധക പിന്തുണയാണ് നീലപ്പടയുടെ കരുത്തന്മാര്‍ക്ക് മലയാളികളില്‍ നിന്ന് ലഭിക്കുന്നത്. അര്‍ജന്റീന ഫാന്‍സ് ഓഫ് കേരള എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് സോങ്ങ് പങ്കുവെച്ചിരിക്കുന്നത്.

ലോകത്തില്‍ ഏറ്റവും അധികം ആരാധകരുള്ള താരത്തിന് കൊച്ചു കേരളത്തില്‍ ലഭിക്കുന്ന പിന്തുണ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. മറഡോണയില്‍ തുടങ്ങിയ അര്‍ജന്റീന സ്‌നേഹം മെസ്സിയെത്തിയപ്പോള്‍ ഇരട്ടിയായിരിക്കുകയാണ്. അഭിനന്ദന വീഡിയോ തന്റെ ഫഎയ്‌സ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്ത മെസ്സി പ്രോമോ സോങ്ങും പങ്കുവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*