നരോദ പാട്യ കൂട്ടക്കൊല ; സമൂഹത്തോട് നടത്തിയ ക്രൂരമായ കുറ്റകൃത്യമെന്ന് കോടതി; മൂന്ന് പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവ്‌…!!

നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ മൂന്നു പേര്‍ക്ക് 10 വര്‍ഷം കഠിന തടവ്. ഗുജറാത്ത് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. പി.ജെ. രജപുത്, രാജ്കുമാര്‍ ചൗമാല്‍, ഉമേഷ് ഭര്‍വാദ് എന്നിവര്‍ക്കാണ് ശിക്ഷ. സമൂഹത്തോടു നടത്തിയ ക്രൂരമായ കുറ്റകൃത്യത്തിന് ഉചിതമായ ശിക്ഷ ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രസ്താവിച്ചത്.

ഏപ്രില്‍ 20ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയെങ്കിലും പ്രത്യേക വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇതേതുടര്‍ന്ന് ആറ് ആഴ്ചയ്ക്കുള്ളില്‍ പൊലീസില്‍ ഹാജരാകാന്‍ കോടതി ഉത്തരവ് ഇറക്കുകയായിരുന്നു. 2002ലാണ് ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊല നടന്നത്. ഗുജറാത്ത് കലാപത്തിനിടെ 97 പേര്‍ കൊല്ലപ്പെട്ട സംഭവമാണ് നരോദ പാട്യ കേസ്. ഗോധ്‌രയില്‍ 51 കര്‍സേവകര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് അഹമ്മദാബാദിന് സമീപം നരോദ പാട്യയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ourസമൂഹത്തിനെതിരെയായിരുന്നു പ്രതികളുടെ പ്രവര്‍ത്തനമെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യമിട്ടാണ് പ്രതികള്‍ കുറ്റകൃത്ത്യം നടപ്പിലാക്കിയതെന്നും കോടതി വ്യക്തമാക്കി. 10 വര്‍ഷം കഠിന തടവ് പ്രതികള്‍ക്ക് നല്‍കണമെന്നും ഇതില്‍ കുറവ് ശിക്ഷ നല്‍കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്ല്യമാണെന്നും കോടതി അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*