നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്ത് ഫഹദ് പറഞ്ഞത് സത്യമാവുകയാണ് ; അന്ന് നടന്ന ഒരു സംഭവത്തെ ഓര്‍ത്തെടുത്ത് അഞ്ജലി മേനോന്‍..!!

പൃഥിരാജ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രമാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ. പാര്‍വതി നായികയായി എത്തുന്ന ചിത്രത്തില്‍ പൃഥിരാജിന്റെ അനിയത്തിയായി നസ്രിയ എത്തുന്നു. ചിത്രം ജൂലൈ 4ന് പ്രേക്ഷകരിലെത്തും.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂടെ. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയയുടെ ബാംഹ്ലൂര്‍ ഡെയ്‌സിന് ശേഷമുള്ള സിനിമയാണ് ഇത്. ഫെയ്‌സ്ബുക്കില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സിനിമയിലേക്ക് മടങ്ങി വന്ന നസ്രിയയ്ക്ക ഫഹദ് ആശംസ അറിയിച്ചിരുന്നു.

സംവിധായിക അഞ്ജലി മേനോന്‍ ഫഹദിന്റെ വാക്കുകള്‍ക്ക് നന്ദി പറയുകയും ബാംഗ്ലൂര്‍ ഡെയ്‌സ് ചിത്രീകരണ സമയത്തെ രസകരമായ സംഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.

‘ഫഹദ് ഫാസില്‍ ‘കൂടെ’യെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വളരെ ഇഷ്ടപ്പെട്ടു, മാത്രമല്ല നാല് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ ചിത്രീകരണത്തിന്റെ അവസാന ദിവസം അവിടെ നിന്നും പിരിയുന്നതിനെക്കുറിച്ച് ഞങ്ങള്‍ എല്ലാവരും കുറച്ചു ‘സെന്റി’ ആയി. അതുകൊണ്ട് ഡിന്നറിന് ഒരുമിച്ച് കൂടാന്‍ തീരുമാനിച്ചു. ഫഹദ്, നസ്രിയ, ദുല്‍ഖര്‍, അമാല്‍, നിവിന്‍, റിന്ന, ലിറ്റില്‍, പിന്നെ ഞാനും. ഡിന്നര്‍ സമയത്ത് ഫഹദ്‌നസ്രിയ വിവാഹം സംസാര വിഷയമായി. വിവാഹം കഴിഞ്ഞാല്‍ നസ്രിയയുടെ സിനിമാ ജീവിതം അവസാനിക്കും എന്ന് ഒരു പൊതു ധാരണ സിനിമാ ഇന്‍ഡസ്ട്രിയില്‍ നില നില്‍ക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. അത് കേട്ട് ദേഷ്യം പിടിച്ച് ഫഹദ് എന്നോട് പറഞ്ഞു,’അഞ്ജലീ, നിങ്ങളുടെ അടുത്ത സിനിമയില്‍ അവളെ കാസ്റ്റ് ചെയ്യൂ പ്ലീസ്, നസ്രിയ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമില്ല എന്നാരാണ് കരുതുന്നത്?’ എന്ന്.

‘ അന്ന് ഫഹദ് പറഞ്ഞ വാക്കുകള്‍ അത്ഭുതപ്പെടുത്തിയെങ്കിലും നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്ത് ഫഹദ് പറഞ്ഞത് സത്യമാവുകയാണ്. ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ കഴിഞ്ഞു എന്റെ സിനിമയില്‍ നസ്രിയ അഭിനയിക്കുമ്പോള്‍ ഫഹദ് ഇടയ്ക്കിടെ ലൊക്കേഷനില്‍ വരുമായിരുന്നു, നസ്രിയ അഭിനയിക്കുന്നത് കാണാന്‍. അവരെക്കുറിച്ചോര്‍ത്തു വളരെ സന്തോഷം തോന്നുന്നു. ഫഹദിനോട് എനിക്ക് അപ്പോഴൊന്നും കാര്യമായി സംസാരിക്കാന്‍ പറ്റിയിരുന്നില്ല; ഷൂട്ടിങ് തിരക്കുകളിലായിരുന്നത് കൊണ്ട്. എനിക്ക് നിങ്ങളോട് ഇത്രയും പറയണം എന്നുണ്ട്, ഫഹദ്, നസ്രിയ ഉയരങ്ങളിലേക്ക് പറക്കുന്നുണ്ടെങ്കില്‍ അവളുടെ ചിറകുകളുടെ ശക്തി നിങ്ങളാണ്. അതൊരു വലിയ കാര്യമാണ്. ‘കൂടെ’യ്ക്ക് നല്‍കിയ ആശംസകള്‍ക്ക് നന്ദി. എന്നും സന്തോഷമായിരിക്കൂ. ന ന- ഫ ഫാ (നസ്രിയ നസിം) (ഫഹദ് ഫാസില്‍).

കഴിഞ്ഞ ദിവസമാണ്‌ കഴിഞ്ഞ ദിവസമാണ്ഫഹദ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കൂടെയുടെ ഫസ്റ്റ്‌ലൂക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. കൂടാതെ നസ്രിയയ്ക്കും കൂടെ ചിത്രത്തിനും ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു.

‘ മികച്ച സാങ്കേതികവിദഗ്ധരും താരങ്ങളും അണിനിരക്കുന്ന ഒരു മികച്ച ചിത്രം എന്നതിലുപരി ഞാന്‍ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ നാല് വര്‍ഷത്തിന് ശേഷം വീണ്ടും കാണുന്നു എന്നതിലാണ് എന്റെ ആവേശം. എന്റെ ജീവിതത്തില്‍ ഇതുവരെ ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതില്‍ ഇത്രയധികം ആവേശമുണ്ടായിട്ടില്ല. എനിക്കൊരു നല്ല കുടുംബം നല്‍കാനാണ് അവള്‍ അവളുടെ ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ വേണ്ടെന്ന് വെച്ചത്. ഞാന്‍ നിന്റേതാണ്. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ സ്വന്തം നസ്രിയയ്ക്കും എല്ലാം ആശംസകളും ‘ ഫഹദ് പറയുന്നു.

ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് പൃഥിരാജ് എത്തുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ കുല്‍ക്കര്‍ണിയും അഭിനയിക്കുന്നുണ്ട്. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*