മുത്തച്ഛന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ മഞ്ജു വാര്യരുടെ വീട്ടില്‍ ദിലീപിനൊപ്പം മീനാക്ഷിയെത്തി..!!

നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തി. തൃശൂര്‍ പുള്ളിലെ വസതിയില്‍ എത്തിയ ദിലീപും മീനാക്ഷിയും മഞ്ജുവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം ഇരുവരും അവിടെ ചെലവഴിച്ചു.

ക്യാന്‍സര്‍ രോഗ ബാധിതനായിരുന്ന മാധവ വാര്യര്‍ ഞായറാഴ്ചയാണ് അന്തരിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവന്‍ ക്യാന്‍സറില്‍ നിന്ന് മോചിതയായതാണ്. 2015 ല്‍ ദിലീപും മഞ്ജുവാര്യരും വിവാഹ മോചിതരായതുമുതല്‍ മകള്‍ മീനാക്ഷി അച്ഛനൊപ്പമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനായതോടെ ദിലീപും മഞ്ജുവും ഇരു ചേരികളിലായിരുന്നു. കേസില്‍ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ മറന്ന് ദിലീപ് മകള്‍ മീനാക്ഷിയുമായെത്തി മഞ്ജുവിനെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*