മുംബൈയില്‍ ഇന്ന് മുതല്‍ പ്ലാസ്റ്റിക്ക് നിരോധനം..!!

ഇന്ന് മുതല്‍ മുംബൈയില്‍ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തി.പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാമാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ തിരികെ നല്‍കാന്‍ മുംബൈ കോര്‍പ്പറേഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.പ്ലാസ്റ്റിക്ക് നിരോധന നിയമം നിലവില്‍ വരുന്നതോടെ നിയമം ലംഘിക്കുന്നവര്‍ക്ക് മേല്‍ കടുത്ത പിഴ ശിക്ഷയും തടവ് ശിക്ഷയും ചുമത്തും.

ആദ്യത്തെ തവണ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് 5,000 രൂപയും രണ്ടാം തവണ ലംഘിക്കുന്നവര്‍ക്ക് 10,000 രൂപയും മൂന്നാമത് ലംഘിക്കുന്നവര്‍ക്ക് 25,000 രൂപയുമാണ് പിഴ.ഇതിനൊപ്പം മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കും.തിങ്കളാഴ്ച മുതല്‍ ഇതുസംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സക്വാഡുകളായിരിക്കും പരിശോധന നടത്തുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*