‘മോശമായ രീതിയിലുളള സംസാരവും സമീപനവും ഉണ്ടായിട്ടുണ്ട്’; സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍,വെളിപ്പെടുത്തലുകളുമായി ഹണിറോസ്..!!

സിനിമാ മേഖലയില്‍ നടിമാര്‍ കാസ്റ്റിങ് കൗച്ചിന് ഇരയാകുന്നതിനെ കുറിച്ചു നിരവധി താരങ്ങള്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. തെലുങ്ക് സിനിമയിലേ ചൂഷണങ്ങള്‍ക്കെതിരെ നടി ശ്രീ റെഡ്ഢി നടത്തിയ വെളിപ്പെടുത്തല്‍ സിനിമാ മേഖലയെ ഞെട്ടിച്ചിരുന്നു.

നടന്മാരും സംവിധായകരും നിര്‍മ്മാതാക്കളും അടങ്ങുന്ന ചൂഷകര്‍ക്കെതിരെ തെളിവുകള്‍ നിരത്തിയാണ് ശ്രീ റെഡ്ഢി ആരോപണമുന്നയിച്ചത്. ഇപ്പോള്‍ മലയാളത്തിലെ യുവ താര നിരയിലെ ശ്രദ്ധേയയായ നടി ഹണി റോസ് സിനിമയിലെ കാസ്റ്റിങ് കൊച്ചിനെക്കുറിച്ചു തുറന്നു പറയുന്നു.

മോശമായ രീതിയിലുളള സംസാരവും സമീപനവും ഉണ്ടായിട്ടുണ്ടെന്നു ഒരു ചാനല്‍ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. ‘പുതുമുഖങ്ങള്‍ക്കാണ് ഇത് കൂടുതലും നേരിടേണ്ടിവരുന്നത്. സിനിമയില്‍ പല തലത്തില്‍ ജോലി ചെയ്യുന്നവരുണ്ട്. ഇവരില്‍ പലരും നമ്മളെ ബ്രെയ്ന്‍ വാഷ് ചെയ്യാന്‍ ശ്രമിക്കും. നമ്മള്‍ എങ്ങനെ ജീവിക്കണമെന്ന് നമ്മളാണ് തീരുമാനിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*