മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു? 2 വൈസ് പ്രസിഡന്റുമാരും ആയി! പക്ഷെ ആശങ്ക ബാക്കി…!!

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി സൂചനകൾ വന്നു കഴിഞ്ഞു.  പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കേണ്ടവർ നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞപ്പോളും പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും മത്സരിക്കാനായി മുന്നോട്ട് വന്നിട്ടില്ല എന്നാണ് അമ്മ സംഘടനയുടെ അണിയറക്കാർ പറയുന്നത്. അമ്മയുടെ പ്രസിഡന്റ് ആവാൻ. നോമിനേഷൻ കൊടുക്കേണ്ട അവസാന തിയതി ഇന്നലെയായിരുന്നു.

മോഹൻലാൽ പ്രസിഡന്റ് ആവുമ്പോൾ കെ.ബി ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കുമെന്നും സൂചനയുണ്ട്. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കും എന്നും രഹസ്യ റിപ്പോർട്ടുകൾ പറയുന്നു.

അമ്മയുടെ ട്രെഷറർ സ്ഥാനം മുൻപ് ദിലീപിന് വേണ്ടി മാറ്റി വച്ചിരുന്നത് ആയിരുന്നു. ആ സ്ഥാനത്തേക്ക് ഇനി ജഗദീഷ് എത്തും എന്നാണ് പുതിയ വാർത്തകൾ. ഒരു മത്സരം ഇല്ലാതെ ആണ് അമ്മയുടെ ഭാരവാഹികളെ തീരുമാനിക്കുന്നത് എങ്കിൽ മാത്രമേ മേൽ പറഞ്ഞ ഇതൊക്കെ സംഭവിക്കുകയുള്ളൂ. ഇതിന് വിപരീതമായി മത്സരമുണ്ടായാൽ നിലവിലുള്ള സ്ഥിതിഗതികൾ മാറിയേക്കും.

17 വർഷമായി അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുള്ള ആൾ ആണ് ഇന്നസെന്റ്. ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ ഇതേ സ്ഥാനത്തേക്ക് ആരു വരുമെന്ന രീതിയിൽ ചർച്ചകൾ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. മലയാള സിനിമയിലെ യുവ തലമുറയിൽ പെട്ട താരങ്ങൾ ഉൾപ്പെടെ എല്ലാ തലമുറയിലെയും താരങ്ങളുടെ പൊതു അഭിപ്രായം മോഹൻലാലിനെ ഇൗ സ്ഥാനത്തേക്ക് കൊണ്ടു വരാൻ തന്നെയാണ്.

മോഹൻലാൽ ഇപ്പോൾ ഓസ്‌ട്രേലിയയിൽ ആണെന്നും അമ്മയുടെ ജനറൽ ബോഡി യോഗത്തിനു മുമ്പായി നാട്ടിൽ തിരിച്ചെത്തും എന്നും മോഹൻലാലിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം ദിലീപിന്റെ അറസ്റ്റുകൂടി സംഭവിച്ചതോടെ സംഘടനയിലും പല മാറ്റങ്ങളും വഴിത്തിരിവുകളും സംഭവിച്ചു.

ഇതിനെ തുടർന്ന് സിനിമയിലെ വനിതാ സംഘടനയുടെ രൂപീകരണം കൂടി സംഭവിച്ചത് അമ്മ സംഘടനയുടെ നിലവിലെ നേതൃമാറ്റത്തെ സ്വാധീനിക്കുമെന്ന് വ്യക്തമാണ്. ഇതുകൊണ്ട് തന്നെ വരാനിരിക്കുന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നിലവിൽ തീരുമാനിച്ചിട്ടുള്ള ഒൗദ്യോഗിക പാനലിന് എതിരായി ആരെങ്കിലും മത്സരിക്കുമോ എന്നാണ് ഇനി അറിയാൻ ഉള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*