ലോകകപ്പ് തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് പരസ്യ ചുംബനം; വീഡിയോ വൈറലാകുന്നു..!!

റഷ്യന്‍ ലോകകപ്പ് തത്സമയ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് പരസ്യ ചുംബനം. ജര്‍മ്മന്‍ ചാനലായ ഡെച്ച് വെല്‍ലെയുടെ വനിതാ റിപ്പോര്‍ട്ടറായ ജൂലിത്ത് ഗോണ്‍സാലസ് തേറനാണ് ദുരനുഭവം ഉണ്ടായത്. ചാനലിന്റെ സ്റ്റുഡിയോയിലെ അവതാരകയുടെ ചോദ്യങ്ങള്‍ക്ക് തത്സമയം പ്രതികരിക്കുമ്പോഴാണ് യുവാവ് മാധ്യമ പ്രവര്‍ത്തകയെ ചുംബിച്ചത്. യുവാവിന്റെ അതിക്രമണത്തില്‍ ഞെട്ടിയെങ്കിലും അത് പ്രകടിപ്പിക്കാതെ ജൂലിത്ത് റിപ്പോര്‍ട്ടിങ്ങ് തുടര്‍ന്നു.

ഈ ദൃശ്യങ്ങള്‍ ലൈവായി ലോകം കാണുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ‘ ആദരിക്കൂ! ഇത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ മൂല്യത്തിനും പ്രൊഫഷണലിസത്തിനും തുല്യത കാണുന്നു. എനിക്ക് ഫുട്‌ബോളിന്റെ സന്തോഷം പങ്കുവെക്കാം, പക്ഷേ സ്‌നേഹവും പീഡനത്തിന്റെ പരിമിതികളും നാം തിരിച്ചറിയണം ‘. യുവാവിന്റെ മോശം പെരുമാറ്റത്തിനെതിരെ മാധ്യമപ്രവര്‍ത്തക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*