ആ കരാർ കാരണം 5 വർഷത്തോളം സിനിമയിൽ അഭിനയിക്കാൻ അവർ അനുവദിച്ചില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നന്ദിനി!!

മലയാളത്തിലേക്ക് ശോഭനയടക്കം ഒരുപിടി നല്ല നായികമാരെ സംഭാവന നൽകിയ ആളാണ് ബാലചന്ദ്രമേനോൻ. ആക്കൂട്ടത്തിൽ ഒരാളാണ് ബാലചന്ദ്രമേനോന്റെ ഏപ്രിൽ 19 എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന നടി നന്ദിനി.

മലയാളത്തിലും തമിഴിലും ഒരുപിടി നല്ല സിനിമകൾ ചെയ്ത ശേഷം ടെലിവിഷൻ രംഗത്ത് സജീവമായ നന്ദിനി ഒരിടവേളയ്ക്ക് ശേഷം ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലൂടെ മലയാളത്തിലേക്ക് ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ആദ്യകാല സിനിമാ അനുഭവങ്ങളെ കുറിച്ച് നന്ദിനി ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ഏറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ്.

ഏപ്രിൽ 19 എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയ സമയത്തു നന്ദിനിയ്ക്ക് 16 വയസ്സ് മാത്രം ആയിരുന്നു പ്രായം. ആ സമയത്ത് ബാലചന്ദ്രമേനോൻ ഉൾപ്പെടെ ഉള്ള ചിത്രത്തിന്റെ പ്രവർത്തകർ നന്ദിനിയ്ക്ക് മുന്നിൽ ഒരു കരാർ വച്ചു.

ഈ കരാർ ആണ് തന്നെ അക്കാലത്ത് ക്യാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്നും വിലാക്കിയിരുന്നത് എന്നു നന്ദിനി പറയുന്നു. ഏപ്രിൽ 19 ന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ നന്ദിനിയ്ക്ക് ആ കരാറിൽ ഒപ്പിടേണ്ടി വന്നു എന്നും നന്ദിനി പറയുന്നു.

ആ കരാർ അനുസരിച്ച് അഞ്ചു വർഷക്കാലം മറ്റൊരു സിനിമയിലും നായിക ആവാൻ പാടില്ല എന്നായിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ ആശങ്ക പ്രകടിപ്പിച്ചപ്പോൾ എന്തെങ്കിലും ഓഫർ വന്നാൽ ഞങ്ങളോട് പറഞ്ഞാ മതി എന്നവർ പറഞ്ഞതായും നന്ദിനി പറയുന്നു.

നന്ദിനിയ്ക്ക് മാത്രമല്ല ശോഭനയ്ക്കും ബാലചന്ദ്രമേനോന്റെ ഇതേ സംഘം ഇതുപോലെ കരാർ വച്ചിരുന്നതായും നന്ദിനി പറഞ്ഞു. ശോഭനയ്ക്ക് ഒരു പരസ്യത്തിലേക്ക് അഭിനയിക്കാൻ അവസരം വന്നപ്പോൾ ബാലചന്ദ്രമേനോൻ അത് വിലക്കിയതായും നന്ദിനി വെളിപ്പെടുത്തി. പിന്നീട് വന്ന കൈവിടാൻ കഴിയാത്ത അത്ര ചില നല്ല പ്രോജക്ടുകൾ നിർമ്മാതാവിന്റെ അനുമതിയോടെ ആണ് ചെയ്തത് എന്നും താരം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*