കുഞ്ഞുങ്ങൾ ചുമട്ടുതൊഴിലാളികളല്ല , ഹോം വർക്ക് നൽകാനും പാടില്ല – കുട്ടികളുടെ ബാഗുകൾ അവരുടെ ഭാരത്തിന്റെ പത്തു ശതമാനത്തിൽ കൂടാൻ പാടില്ല; കോടതി..!!

ചെന്നൈ ഹൈക്കോടതി ഇന്നലെപ്പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഈ ഐതിഹാസികമായ തീരുമാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.ഉത്തരവുപ്രകാരം CBSC സ്‌കൂളുകളിലെ കുട്ടികളുടെ ബാഗുകൾ അവരുടെ ഭാരത്തിന്റെ പത്തു ശതമാനത്തിൽ കൂടാൻ പാടില്ല എന്നതാണ് . ഈ നിർദ്ദേശം കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാരുകൾക്കും നല്കണം. കാരണം കുട്ടികൾ വെയിറ്റ് ലിഫ്റ്റർമാർ അല്ലെന്ന കാര്യം സർക്കാരുകൾ ഓർക്കണമെന്നും കോടതി ഓർമ്മിപ്പിക്കുന്നു.CBSC ,സ്റ്റേറ്റ് സിലബസ് സ്‌കൂളുകളിലെല്ലാം NCERT (National Council for Education Research and Training ) അനുസൃതമായ പുസ്തകങ്ങൾ അനിവാര്യമാക്കി.

മഹാരാഷ്ട്ര ,തെലുങ്കാന സർക്കാരുകൾ പ്രാവർത്തികമാക്കിയ ചിൽഡ്രൻ സ്‌കൂൾ ബാഗ് പോളിസി മറ്റെല്ലാ സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.CBSE സ്‌കൂളുകളിൽ ക്ലാസ്സ് 1 ,ക്ലാസ്സ് 2 കുട്ടികൾക്ക് ഹോം വർക്ക് നൽകുന്നതും കോടതി വിലക്കിയി രിക്കുന്നു.ഒപ്പം ഇവരെ ഗ്രാമറും ,കമ്പ്യൂട്ടർ സയൻസും പഠിപ്പിക്കാൻ പാടില്ലെന്നും കോടതി നിർദ്ദേശക്കുകയുണ്ടായി. കേവലം 5 വയസ്സുള്ള ഒരു കുട്ടിക്ക് എങ്ങനെയാണ് കമ്പ്യൂട്ടർ പരിജ്ഞാനവും, പൊതുവിജ്ഞാനവും ( General Knowledge ) അപഗ്രഥിക്കാൻ കഴിയുകയെന്നും കോടതി ചോദിക്കുകയുണ്ടായി.

എല്ലാ സ്റ്റേറ്റ് സിലബസും ഇനിമുതൽ NCERT നിർദ്ദേശാനുസൃതമായിരിക്കണം പാഠപദ്ധതികൾ തയ്യാറാക്കേണ്ടതെന്നും കോടതി പ്രത്യേകം നിർദ്ദേശിച്ചു.ജസ്റ്റിസ് എൻ.കൃപാകരന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*