കോഴിക്കോട് കോടികള്‍ വിലപിടിപ്പുമുള്ള ലഹരി മരുന്ന് വില്‍പ്പനയ്ക്ക് ; പ്രതിയെ പൊലീസ് പിടികൂടിയത് ഇങ്ങനെ…

ഗ്രാമിന് ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ലഹരി മരുന്നുമായി യുവാവ് കോഴിക്കോട് അറസ്റ്റില്‍. മലപ്പുറം സ്വദേശി മുഹമ്മദ് ഷെരീഫാണ് പിടിയിലായത്. തിരുവമ്പാടി ബീവറേജിന് ഔട്ട്‌ലറ്റിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.

ആവശ്യക്കാര്‍ക്ക് വേണ്ടി മരുന്ന് വില്‍പ്പനയ്‌ക്കെത്തിച്ചപ്പോഴാണ് ഷെരീഫ് പിടിയിലാകുന്നത്. തിരുവമ്പാടി എസ് ഐ സനല്‍ കുമാറും സംഘവും ചേര്‍ന്നാണ് പ്രതിയെ കുടുക്കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംഭവ സ്ഥലത്ത് പരിശോധനയ്ക്കിറങ്ങിയത്.

സിന്തറ്റിക് ലഹരി മരുന്നായ എംഡിഎംഎ എക്‌സറ്റാസി വിഭാഗത്തില്‍ പെട്ട ഒമ്പത് ഗുളികകളാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. 3.16 ഗ്രാം തൂക്കം വരുന്ന ഒമ്പത് ഗുളികകളാണ് പൊലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കിലോയ്ക്ക് ഒന്നരക്കോടിയോളം രൂപ വില വരും.

ഗോവ, ബംഗലൂരു എന്നിവിടങ്ങളില്‍ നിന്നും ലഹരി മരുന്നുകള്‍ കേരളത്തിലേക്ക് കടത്തി വിതരണം ചെയ്യലാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. ഇയാളും കടുത്ത മയക്കുമരുന്ന് അടിമയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*