കോവളത്ത് മരിച്ച വിദേശ വനിതയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി..!!

വിദേശ വനിതയെ കോവളത്ത് വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് ആന്‍ഡ്ര്യൂ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേസില്‍ സിബിഐ അന്വേഷമം വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ ആന്‍ഡ്രൂസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ഇതേ ആവശ്യങ്ങള്‍ തന്നെ ചൂണ്ടി കാണിച്ചാണ് ആന്‍ഡ്രൂസ് ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.കൊല്ലപ്പെട്ട യുവതിയുടെ സഹോദരി സ്വദേശത്തേക്ക് മടങ്ങിയിട്ടും ആന്‍ഡ്ര്യൂ കേരളത്തില്‍ തന്നെ തുടരുകയാണ്.

തന്റെ ഭാര്യയുടെ മരണത്തില്‍ ഇനിയും ദുരൂഹതകള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് ആന്‍ഡ്ര്യൂവിന്റെ ആവശ്യം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*