കോപ്പിയടി പിടിച്ചു; മനം നൊന്ത് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു..!!

പരീക്ഷക്ക് കോപ്പിയടിച്ചത് പിടിക്കപ്പെട്ടതില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാര്‍ഥി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് മരിച്ചത്. അഭിനന്ദ് ഉള്‍പ്പടെ ഒമ്പത് കുട്ടികളെ കോപ്പിയടിച്ചതിന് ഇന്‍വിജിലേറ്റര്‍ പിടിച്ചിരുന്നു.
കുട്ടികളോട് മാപ്പ് എഴുതി നല്‍കാന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടയില്‍ ഹോസ്റ്റല്‍ മുറിയിലേക്ക് പോയ അഭിനന്ദ് ആത്മഹത്യ ചെയ്യുകയായിരുന്നു. 12.30 യോടെയാണ് കോളെജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവ സമയം ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികളെല്ലാം ക്ലാസിലായിരുന്നു. ഇടുക്കി രാജകുമാരി സ്വദേശിയായ അഭിനന്ദ് കോളെജ് ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം നടത്തി വന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*