കേരളത്തിലെ ആ വിവാദ സംഭവത്തെ ആസ്പദമാക്കിയുള്ള ഷക്കീല ചിത്രത്തിനെതിരെ സെൻസർ ബോർഡ്!

 1990 കളിൽ മാദകവേഷങ്ങളിലൂടെ മലയാളം സിനിമകളിൽ ശ്രദ്ധേയ ആയ നടി ആയിരുന്നു ഷക്കീല. ആന്ധ്രാപ്രദേശുകാരിയാണ്. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ഇവർ മലയാളത്തിൽ അഭിനയിച്ച കിന്നാരത്തുമ്പികൾ എന്ന ചലച്ചിത്രം വൻ വിജയമായിരുന്നു.

മലയാളം ഫിലിം ഇൻഡസ്ട്രിയെ ഒരു കാലത്ത് പിടിച്ചുനിർത്തി എന്നവകാശപ്പെടുന്ന ഷക്കീല തരംഗത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നു കിന്നരത്തുമ്പികൾ. പിന്നീടങ്ങോട്ട് ഷക്കീല തെന്നിന്ത്യൻ സിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയായിരുന്നു.

അക്കാലത്ത് പല സൂപ്പർതാരങ്ങൾക്കും ലഭിച്ചിരുന്ന പ്രേക്ഷക സ്വീകാര്യത ഷക്കീല ചിത്രങ്ങൾക്കും ലഭിച്ചിരുന്നു. എന്നാൽ ഇത്തരം ചിത്രങ്ങൾക്ക് പ്രേക്ഷകർ കുറഞ്ഞതോടെ ഇവർ മുഖ്യധാരാചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തിരുന്നു.

അഭിനയ രംഗത്ത് നിന്നും കുറേക്കാലം ആയി മാറി നിന്നിരുന്ന ഷക്കീല ഒരു ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ശീലാവതി വാട്ട് ദ ഫക്ക് എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഷകീലയുടെ തിരിച്ചുവരവ് സാധ്യമാകുന്നത്.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഷക്കീലയുടെ രണ്ടാം വരവ് അത്ര എളുപ്പത്തിൽ സാധ്യമാകില്ല എന്നാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന വാർത്തകൾ. ഒരു ക്രൈം ത്രില്ലറായാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നും ഷക്കീലയുടെ സിനിമാജീവിതത്തിലെ 250 മത്തെ ചിത്രം ആണ് ശീലാവതി എന്നതും ഈ ചിത്രത്തെ സംബന്ധിച്ച് ഒരു വലിയ സവിശേഷത ആണ്.

കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവം അടിസ്ഥാനമാക്കിയാണ് ശീലാവതി ഒരുങ്ങുന്നത് എന്നതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകരും ഈ ചിത്രത്തിനായി കാത്തിരിപ്പിൽ ആയിരുന്നു.

കേരളത്തിൽ നടന്ന സംഭവം എന്താണെന്നോ ആരെക്കുറിച്ചാണെന്നോ ഇതുവരെയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. അതൊരു സസ്പെൻസാക്കി വച്ചിരിക്കുകയാണ്. എന്നതുകൊണ്ട് തന്നെ ഷക്കീലയുടെ ‘ശീലാവതി’ ഇറങ്ങുമ്പോൾ കേരളത്തിൽ ഞെട്ടാൻ പോകുന്നത്‌ ആരൊക്കെ എന്നത് മലയാള സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുക ആയിരുന്നു.

ഇതിനിടയിൽ ആണീ ചിത്രത്തിനെതിരെ സെൻസർബോർഡ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി പല സിനിമകളിലും സെൻസർബോർഡ് കൈകടത്തുന്നത് പതിവാണ്. അക്കൂട്ടത്തിൽ ആണ് ഈ ഷക്കീല ചിത്രത്തിനെതിരെയും ഇവർ കത്രിക കാട്ടിയിരിക്കുന്നത്.

സിനിമയുടെ രംഗങ്ങൾ ഒന്നും അല്ല ഈ കാര്യത്തിൽ സെൻസർ ബോർഡ് ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നം. സിനിമയുടെ കഥയ്ക്ക് അനുയോജ്യമായ പേര് സിനിമയ്ക്ക് നൽകിയില്ല എന്നതാണ് ഇവർ ചൂണ്ടിക്കാണിക്കുന്ന വാദം.

സെൻസർ ബോർഡിന്റെ ഈ നടപയ്ക്കെതിരെ ഷക്കീല ഫേസ്ബുക്ക് വഴി പ്രതികരിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് സെൻസർ ബോർഡ് ഈ സിനിമയ്ക്ക് ഇട്ടിരിക്കുന്ന പേര് ചേരുന്നില്ല എന്നു പറയുന്നതെന്നും സെൻസർ ബോർഡിന്റെ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തെ കുറിച്ച് തനിയ്ക്ക് ഒരു പിടിയും കിട്ടുന്നില്ലെന്നും ഷക്കീല ഫേസ്ബുക്കിൽ കൂടി പറഞ്ഞു.

കൂടാതെ ഇതൊരു ഷക്കീല ചിത്രമായതു കൊണ്ടാണോ സെൻസർ ബോർഡ് ഇങ്ങിനെ ഒരു തീരുമാനം എടുത്തതെന്നും അവർ ചോദിക്കുന്നു. സിനിമ ഒന്നു കണ്ടു നോക്കുകപോലും ചെയ്യാതെ ഇങ്ങനെ പറയുന്നത് കഷ്ടമാണ് എന്നും ദയവ് ചെയ്ത് സെൻസർ ബോർഡ് അംഗങ്ങൾ അവരുടെ തീരുമാനം ഒന്ന് പുനഃപരിശേധിക്കണമെന്നും ഷക്കീല ഫേസ്ബുക്കിലൂടെ പറയുന്നു. സായ്‌റാം ദസാരിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*