കേരളാ-തമിഴ്നാട് അതിര്‍ത്തിയില്‍ കാറപകടത്തില്‍ മൂന്നുമലയാളികള്‍ കൊല്ലപ്പെട്ടു..!!

കേരളാ-തമിഴ്നാട് അതിര്‍ത്തിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നുമലയാളികള്‍ മരിച്ചു. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോണ്‍ പോള്‍ (33), പെരുമ്പാവൂര്‍ സ്വദേശി ജോബി തോമസ് (30),സിജി ബാലാനന്ദ് (33) എന്നിവരാണ് മരിച്ചത്. വിനോദസഞ്ചാരകേന്ദ്രമായ വാല്‍പ്പാറ കണ്ടുമടങ്ങുന്നതിനിടെ ആയിരുന്നു അപകടം.

തൃശ്ശൂര്‍ ഫെഡറല്‍ ബാങ്ക് മാനേജരായിരുന്നു ജോണ്‍ പോള്‍. ഫെഡറല്‍ ബാങ്ക് ക്ലര്‍ക്കായിരുന്നു ജോബി, സ്വകാര്യമേഖലാ ജീവനക്കാരനായിരുന്നു സിജി. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബിനോയ്(ഫെഡറല്‍ ബാങ്ക് ക്ലര്‍ക്ക്), അഭിലാഷ്. ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊള്ളാച്ചി ആനമല പൊലീസ് ലിമിറ്റ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിനു സമീപം ഗണപതി പാളയത്തില്‍ വച്ചായിരുന്നു അപകടം. ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ പിന്നീട് മരത്തിലിടിച്ച് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന തമിഴ്ച്ചെല്‍വന്‍, ഇയാളുടെ ഭാര്യ ഭാനുപ്രിയ, മകന്‍ ഒന്നരവയസ്സുകാരന്‍ മിത്രന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*