കീര്‍ത്തിസുരേഷിനെ ചെറുപ്പം മുതലേ അറിയാം! ആ പെണ്‍കുട്ടി ഇങ്ങനെ ചെയ്യുമോ? ഇത് വിശ്വസിക്കാന്‍ പ്രയാസമാണ് തുറന്ന് പറഞ്ഞ് നടി പ്രവീണ..!!

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി ശരിക്കും മലയാളത്തിന്റെ താരപുത്രിയാണെന്ന് പറയാമെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മുന്‍കാലനടി സാവിത്രിയുടെ ബയോപിക്കില്‍ തകര്‍ത്തഭിനയിച്ച് കീര്‍ത്തി എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ്.

കീര്‍ത്തിയുടെ കരിയറിലെ മികച്ച കഥാപാത്രമായി സാവിത്രി മാറിയതോടെ അഭിനന്ദനങ്ങളുമായി നിരവധി പേര്‍ വന്നിരുന്നു. അക്കൂട്ടത്തില്‍ നടി പ്രവീണയുമുണ്ട്. മഹാനടിയിലെ കീര്‍ത്തിയുടെ അഭിനയം കണ്ട് താന്‍ അതിശയിച്ച് പോയിരിക്കുകയാണെന്നാണ് പ്രവീണ പറയുന്നത്. എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് പറഞ്ഞ് നിരവധി കാര്യങ്ങള്‍ പ്രവീണ കീര്‍ത്തിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.

തെന്നിന്ത്യന്‍ സിനിമയുടെ നായിക വസന്തമായിരുന്ന നടിയാണ് സാവിത്രി. സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബയോപിക്ക് ആയിരുന്നു മഹാനടി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രം എന്ന പ്രത്യേകത ഉള്ളതിനാല്‍ കേരളത്തില്‍ വലിയ സ്വീകാര്യതയായിരുന്നു മഹാനടിയ്ക്ക് ലഭിച്ചത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലേക്കും മൊഴിമാറ്റി സിനിമ എത്തിയിരുന്നു.

ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ കഥ ബിഗ് സ്‌ക്രീനിലൂടെ എത്തിയപ്പോള്‍ സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. ദുല്‍ഖറിന്റെയും സാവിത്രിയുടെയും അഭിനയത്തെ കുറിച്ചും നല്ല അഭിപ്രായങ്ങള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇരുവരും സിനിമയില്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. സിനിമയുടെ കളക്ഷന്റെ കാര്യത്തിലും ഒട്ടും മോശം വരുത്തിയിട്ടില്ല. കുറഞ്ഞ ദിവസം കൊണ്ട് തന്നെ അമ്പത് കോടിയോളം രൂപ മഹാനടി സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്.

കീര്‍ത്തിയെ കുറിച്ച് നടി പ്രവീണ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ചെറുപ്പം മുതലെ കണ്ട് വളര്‍ന്ന കുട്ടിയാണ് കീര്‍ത്തി. അവള്‍ എത്ര ഉയരത്തിലെത്തിയിരിക്കുന്നു. നല്ല സംവിധായകന്‍, ശക്തമായ തിരക്കഥ, മികച്ച കഥാപാത്രം, ഇങ്ങനെയെല്ലാം ലഭിക്കുമ്പോഴാണ് നമുക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുക. ഇതെല്ലാം കിട്ടിയാലും കഠിനാദ്ധ്വാനവും ആത്മസമര്‍പ്പണവുമൊക്കെ വിജയത്തിന്റെ ഘടകങ്ങളാണ്. ആ പെണ്‍കുട്ടി ഇങ്ങനെയൊക്കെ അഭിനയിക്കുമോ എന്ന് പോലും താന്‍ ചിന്തിച്ച് പോയതായി പ്രവീണ പറയുന്നു.

ഒരുപാട് കഴിവുള്ള നായികമാരുണ്ട്. അതുകൊണ്ടാണ് അവര്‍ മറ്റ് ഭാഷകളിലും തിളങ്ങുന്നത്. ഇവിടെ അവര്‍ക്ക് മികച്ച പരിശീലനമാണ് ലഭിക്കുന്നത്. തമിഴില്‍ നിന്നും പുതിയൊരു നായികയെ കൊണ്ട് വന്ന് പരിശീലിപ്പിച്ചെടുക്കുന്നതിലും നല്ലതല്ലേ മലയാളത്തില്‍ നിന്നുമൊരു നായികയെ കൊണ്ട് വരുന്നത്. തമിഴില്‍ കുറച്ച് ഓവറായിട്ടാണ് നായികമാര്‍ അഭിനയിക്കുന്നത്. മലയാളത്തിലെത്തുമ്പോള്‍ റിയലിസ്റ്റിക് ആവും. ഇവിടെ ഓവറായി അഭിനയിച്ചാല്‍ ആരും അംഗീകരിക്കാന്‍ പോവുന്നില്ല.

എത്രയധികം റിയലിസ്റ്റിക് ആയി അഭിനയിക്കുന്നുവോ അത്രയും നല്ലതാണ്. ഞാന്‍ സീരിയലില്‍ അഭിനയിച്ചിട്ട് സിനിമയിലേക്ക് അഭിനയിക്കുമ്പോള്‍ സംവിധായകന്‍ പറയും പ്രവീണ അത്രയും വേണ്ട കുറയ്ക്ക് എന്ന്. മലയാളത്തില്‍ അഭിനയത്തിന്റെ തലങ്ങളൊക്കെ മാറിയിരിക്കുകയാണ്. വെറുതെ സംസാരിക്കുന്നത് പോലെയാണ് ഷോട്ട് എടുക്കുന്നത്. ഒരു സിനിമയില്‍ പോലും അഭിനയിക്കാതെ ആദ്യമായി അഭിനയിക്കാന്‍ വരുന്നവരുടെ പ്രകടനം കണ്ടാല്‍ തന്നെ നമ്മള്‍ ഞെട്ടിപോവുമെന്നും പ്രവീണ പറയുന്നു. പുതിയ കുട്ടികളെ കാണുമ്പോള്‍ നമ്മളൊക്കെ വേസ്റ്റാണെന്നും നടി വ്യക്തമാക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*