കോടികള്‍ കൊയ്യാന്‍ വിശ്വരൂപം; ഉലകനായകന്‍ കമല്‍ഹാസന്‍റെ വിശ്വരൂപം രണ്ടാം ഭാഗത്തില്‍ ബോളിവുഡിലെ ഈ  സൂപ്പര്‍ താരവും; ആരാധകരെ ആവേശത്തിലാക്കി കമലഹാസന്‍ പുറത്തുവിട്ട വീഡിയോ!!

ഉലകനായകന്‍ കമല്‍ഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ നിര്‍വഹിക്കും. വരുന്ന പതിനൊന്നാം തിയതിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്.

ഹിന്ദി, തമിഴ്, ഭാഷകളിലും തെലുങ്ക് ഡബ്ബിംഗുമായാണ് ചിത്രമെത്തുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത്. ‘വിശ്വരൂപം 2ന്റെ ട്രെയിലറുമായി ഞങ്ങള്‍ എത്തുന്നു. ഒരുപാട് സന്തോഷമുണ്ട്. ഇതിനുവേണ്ടി ഇത്രയും കാത്തിരുന്ന നിങ്ങളുടെയൊക്കെ ക്ഷമയ്ക്ക് നന്ദി പറയുന്നു.

എന്റേയും ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണിത്. ആസ്‌കര്‍ ഫിലിംസിനോടും വി രാമചന്ദ്രനോടുമുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. ജനങ്ങള്‍ സിനിമയിലുള്ള വിശ്വാസമാണ് ഞങ്ങളെ ശക്തരാക്കുന്നത്. ഒരുപാട് സ്‌നേഹത്തോടെ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ഒരുക്കിയ ഈ ചിത്രത്തെ എല്ലാവരും സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു’. കമല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*