കായികക്ഷമത തെളിയിക്കുന്നതില്‍ പരാജയം ; അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തില്‍ നിന്ന് മുഹമ്മദ് ഷമി പുറത്ത്..!!

അഫ്ഗാനിസ്ഥാനെതിരായുള്ള ഇന്ത്യയുടെ ഏക ടെസ്റ്റ് മത്സരത്തില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമി പുറത്ത്.  മത്സരത്തിന് മുമ്പെ കായികക്ഷമത തെളിയിക്കുന്നതിനുള്ള യൊ യൊ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് താരത്തിന് തിരിച്ചടിയായത്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് കായികക്ഷമത തെളിക്കുന്നതിനുളള യോയോ ടെസ്റ്റ് നടക്കുന്നത്. ഷമിയെ ഒഴിവാക്കിയതോടെ പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, രജ്‌നീഷ് ഗുര്‍ബാനി എന്നിവരോട് ടീമിന്റെ പരിശീലന സംഘത്തിന്റെ കൂടെ ചേരാന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത മാസം 14ന് ബെംഗളൂരുവിലാണ് മത്സരം. ഷമിക്കു പകരമായി പുതുമുഖ താരം നവദീപ് സെയ്‌നിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ഏക ടെസ്റ്റ് മത്സരത്തില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമി പുറത്ത്. അഫ്ഗാനിസ്ഥാനെതിരായുള്ള മത്സരത്തില്‍ നിന്നാണ് താരം ടീമില്‍ നിന്ന് പുറത്തായത്. മത്സരത്തിന് മുമ്പെ കായികക്ഷമത തെളിയിക്കുന്നതിനുള്ള യൊ യൊ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് താരത്തിന് തിരിച്ചടിയായത്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് കായികക്ഷമത തെളിക്കുന്നതിനുളള യോയോ ടെസ്റ്റ് നടക്കുന്നത്. ഷമിയെ ഒഴിവാക്കിയതോടെ പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, രജ്‌നീഷ് ഗുര്‍ബാനി എന്നിവരോട് ടീമിന്റെ പരിശീലന സംഘത്തിന്റെ കൂടെ ചേരാന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത മാസം 14ന് ബെംഗളൂരുവിലാണ് മത്സരം. ഷമിക്കു പകരമായി പുതുമുഖ താരം നവദീപ് സെയ്‌നിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ ഇത്തവണ സഞ്ജു വി സാംസണിനും സ്ഥാനം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് നടത്തിയ യൊ യൊ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് ഇന്ത്യ എ ടീമില്‍ നിന്ന് താരം പുറത്താകാന്‍ കാരണം. കായികക്ഷമത തെളിയിക്കുന്നതിനുള്ളതാണ് യൊ യൊ ടെസ്റ്റ്. ഇതില്‍ പരാജയപ്പെട്ടതതാണ് താരത്തിന് തിരിച്ചടിയായത്.

16.1 മാര്‍ക്ക് ലഭിച്ചാല്‍ മാത്രമെ യോയോ ടെസ്റ്റ് വിജയിക്കുകയുള്ളു. എന്നാല്‍ സഞ്ജുവിന് ലക്ഷ്യം നേടാന്‍ സാധിച്ചില്ല. ഇതോടെ സഞ്ജുവില്ലാതെ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ലണ്ടനിലേക്ക് തിരിച്ചു. അതേസമയം സഞ്ജുവിന് പകരക്കാരനായി ആരെയും ടീമിനൊപ്പം അയച്ചിട്ടില്ല. സഞ്ജുവിന്റെ അഭാവത്തില്‍ ഋഷഭ് പന്തായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പര്‍. സ്ഞ്ജുവിന് പകരക്കാരനായി മുബോ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം ഇഷാന്‍ കിഷന്‍ ടീമില്‍ ഇഠം നേടി

സഞ്ജുവിന് ശാരീരികമായി ചില അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നുവെന്നും അതിനാലാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ 441 റണ്‍സ് സ്വന്തമാക്കിയ സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*