ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….!!

loveവീടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിക്കുന്ന ബന്ധങ്ങളില്‍ പരസ്പരമുള്ള ഇഷ്ടപെടലിനു പുറമേ മറ്റു പലഘടകങ്ങളും പരിഗണിക്കണം. ഇരുവരുടെയും . മതവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍, കുടുംബം, വിദ്യാഭ്യാസം, ജോലി , സാമ്പത്തിക സ്ഥിതി , പ്രായം,വാസസ്ഥലം  തുടങ്ങിയവയിലെ പൊരുത്തം കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍  ഒഴിവാക്കും.

എന്നാല്‍ ഇതിനെല്ലാം പ്രധാനം പങ്കാളികള്‍ തമ്മിലുള്ള മനഃപ്പൊരുത്തം തന്നെയാണ് . ജീവിതത്തിലേക്കു കടന്നു വരുന്ന പങ്കാളിയുടെ  സ്വഭാവത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഒപ്പം ജീവിച്ചു മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമാണിത്.

lപ്രണയ വിവാഹങ്ങള്‍  ഒരു പരിധിവരെ ഇതിന് അപവാദമായി പറയാമെങ്കിലും അവിടെയും കുടുതല്‍ കേള്‍ക്കുന്നത് , കല്ല്യാണം കഴിഞ്ഞതോടെ തന്‍റെ പങ്കാളിയുടെ  സ്വഭാവം ആകെ മാറിയെന്ന പരാതി തന്നെയാണ്.  വിവാഹത്തിനു മുമ്പ് നല്ലരീതിയില്‍ ആശയവിനിമയം നടക്കുന്നത് ഒരു പരിധിവരെ  പങ്കാളിയുടെ സ്വഭാവം മനസ്സിലാക്കാന്‍ സഹായിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*