ഇതുവരെ എന്റെ സിനിമകളെ അച്ഛന്‍ പ്രൊമോട്ട് ചെയ്തിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല; തരണ്‍ ആദര്‍ശിന് ചുട്ട മറുപടിയുമായ്‌ ദുല്‍ഖര്‍..

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് കടക്കുമ്പോള്‍ മകന്റെ ചിത്രങ്ങള്‍ മമ്മൂട്ടി പ്രമോട്ട് ചെയ്യാനൊരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് ബോളിവുഡിലെ ചില മാധ്യമങ്ങള്‍ മമ്മൂട്ടിയുടെ പേര് വലിച്ചിട്ടത്. ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശ് ആണ് ഇതിന് തുടക്കമിട്ടത്. നടന്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ കര്‍വാന്‍ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നു. എന്നായിരുന്നു ട്വീറ്റ്. പിന്നീട് ഈ ട്വീറ്റും വാര്‍ത്തയും ഇത് വ്യാജമാണെന്ന് പറഞ്ഞ് ദുല്‍ഖര്‍ തന്നെ രംഗത്തെത്തി.

 ‘ഇതു തികച്ചും തെറ്റായ ഒരു വാര്‍ത്തയാണ് സര്‍. എന്നെയോ എന്റെ സിനിമയെയോ അച്ഛന്‍ ഇന്നേ വരെ പ്രമോട്ട് ചെയ്തിട്ടില്ല. അതില്‍ ഒരു മാറ്റവും ഒരിക്കലും വരില്ല. ആരോ മനഃപൂര്‍വ്വം പടച്ചുവിട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്’. തരണിന്റെ ട്വീറ്റിന് മറുപടിയായി ദുല്‍ഖര്‍ ഇങ്ങനെ കുറിച്ചു.

 

തൊട്ടുപിന്നാലെ തരണ്‍ തന്റെ തെറ്റുതിരുത്തി രംഗത്തുവന്നു. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. അത് റൂണി സ്‌ക്രൂവാലയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നു തെറ്റുതിരുത്തിയതില്‍ നന്ദി തരണ്‍ ട്വിറ്ററില്‍ കുറിച്ചു.

റോഡ് മൂവി ഗണത്തില്‍ പെട്ട കര്‍വാനില്‍ ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഥില പാര്‍ക്കറാണ് ചിത്രത്തിലെ നായിക.ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മാണം. ആഗസ്റ്റ് മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*