ഇന്ത്യ – അഫ്ഗാന്‍ ടെസ്റ്റ് ; രണ്ടാം ദിനത്തില്‍ 474 റണ്‍സിന് ഇന്ത്യ പുറത്ത്; മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍…

 ഇന്ത്യയും അഫ്ഗാനും തമ്മിലള്ള അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം 474 റണ്‍സിന് ഇന്ത്യ പുറത്ത്. ആദ്യ സെഷനില്‍ തന്നെ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശിഖര്‍ ധവാന്റെ (107) മികവില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. മുരളി വിജയിയും (106) ധവാന് പിന്തുണ കൊടുത്തപ്പോള്‍ ഇന്ത്യ നാന്നൂറ് കടന്നു. 71 റണ്‍സെടുത്ത പാണ്ഡ്യായും 54 ലോകേഷ് രാഹുലും ഇവര്‍ക്ക് പിന്തുണ നല്‍കി.

107 റണ്‍സ് നേടിയ ശിഖര്‍ ധവാനെ മുഹമ്മദ്‌സായിയാണ് പുറത്താക്കിയത്. റഷീദ് ഖാനും വഫാദാറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുഹമ്മദ് നബി,മുജീബ് ഉര്‍ റഹ്മാന്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. യമീന്‍ അഹമ്മദ്‌സായി ഇന്ത്യയുടെ മൂന്നു വിക്കറ്റ് വീഴ്ത്തി. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് വിക്കറ്റും യമീനിന്റെ പേരിലായിരുന്നു.  അഫ്ഗാനിസ്ഥാന്റെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് ആണ് വ്യാഴാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*