എെഎം വിജയന്‍റെ ജീവിതം സിനിമയാകുന്നു; കറുത്തമുത്തിന്‍റെ വേഷം അണിയുന്നത് മലയാളത്തിലെ ഈ യുവതാരം..!!

ഐഎം വിജയന്റെ ജീവിതവും സിനിമയാകുന്നു. അരുണ്‍ ഗോപിയാണ് സംവിധാനവും തിരക്കഥയും. പ്രണവ് മോഹന്‍ലാല്‍ നായകനായ സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ അരുണ്‍.

വിജയന്റ വേഷം അണിയുന്നത് മലയാളത്തിലെ ഒരു പ്രമുഖ യുവതാരമാണ് എന്ന് സൂചനയുണ്ട്. അത് ആരെന്നത് ഇനിയും പുറത്തുവന്നിട്ടില്ല. നിര്‍മാതാവ് ആരെന്നതും രഹസ്യമാണ്. മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്ബനിയായിരിക്കും എന്നു മാത്രമാണ് ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചന. എന്നാല്‍, ഇതൊരു ബിഗ് ബജറ്റ് സിനിമയായിരിക്കും എന്നാണ് പറയപ്പെടുന്നത്.

വിപി സത്യന്റെ ജീവിതകഥ സിനിമയായതിനു പിന്നാലെ മറ്റൊരു ഫുട്‌ബോള്‍ താരത്തിന്റെ ബയോപികും വെളളിത്തിരയില്‍ എത്തുന്നു എന്ന സവിശേഷത ഈ ചിത്രത്തിനുണ്ട്. എന്നാല്‍, ഇത് നേരത്തേ ആലോചിച്ച സിനിമയാണെന്നാണ് അരുണ്‍ ഗോപിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ചിത്രത്തിനായുള്ള ഒരുക്കം നേരത്തേ തുടങ്ങിയതാണ്.

ലൊക്കേഷനുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ മറ്റ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതുമാണെന്ന് അവര്‍ അറിയിക്കുന്നു. ഐഎം വിജയന്റെ കഥ 1998ല്‍ ചെറിയാന്‍ ജോസഫ് ഡോക്യുമെന്ററിയായി ചെയ്തിരുന്നു. ‘കാലോ ഹരിണ്‍’ എന്ന ഈ ചിത്രത്തിന് ജോണ്‍ എബ്രഹാം പുരസ്‌കാരവും ഐഎഫ്‌എഫ്‌കെ പ്രവേശനവും ലഭിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*