Breaking News

ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന പുറത്തായാല്‍ മെസി ഫുട്‌ബോള്‍ കളി മതിയാക്കണം : മുന്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം..!!

ലോകകപ്പില്‍ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയാണെങ്കില്‍ ലയണണ്‍ മെസി ഫുട്‌ബോള്‍ കളി മതിയാക്കണമെന്ന് അര്‍ജന്റീനന്‍ താരം. പാബ്ലോ സബലേറ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രെയേഷ്യയ്‌ക്കെതിരെ ആര്‍ജന്റീന പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. നിലവില്‍ വെസ്റ്റ് ഹാം യുണൈറ്റഡ് താരമായ ഈ 33കാരന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായിരുന്നു. 2014ല്‍ അര്‍ജന്റീന ലോകകപ്പ് ഫൈനലിലെത്തിയപ്പോള്‍ ടീമിലുണ്ടായ താരമാണ് സബലേറ്റ.

‘മെസിയുടെ കാര്യത്തില്‍ ദുഖമുണ്ട്, ഇനിയൊരു അവസരം രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ മെസിയ്ക്ക് ലഭിക്കില്ല, അതിനാല്‍ തന്നെ ടീം ആദ്യ റൗണ്ടില്‍ പുറത്താകുകയാണെങ്കില്‍ മെസി രാജ്യന്തര ഫുട്‌ബോള്‍ മത്സരം ഒഴിവാക്കുന്നതാണ് നല്ലത്, കാരണം ലോകകപ്പിന് ഇനി നാല് വര്‍ഷത്തെ ദൂരമുണ്ട്, അത്രയും നാള്‍ കളത്തില്‍ തുടരുക മെസിയ്ക്ക് എളുപ്പമാകില്ല’ സബലേറ്റ പറയുന്നു.

ആരാധകര്‍ വളരെയധികം ദേഷ്യത്തിലാണെന്നും തോല്‍വി ഉള്‍കൊള്ളാന്‍ അവര്‍ക്ക് കഴിയില്ലെന്നും സബലേറ്റ കൂട്ടിച്ചേര്‍ത്തു. ലോകകപ്പിലെ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒരു പോയന്റുമായി നാലാം സ്ഥാനത്താണ് അര്‍ജന്റീന. നൈജീരിയക്കെതിരായ മത്സരം ജയിച്ച് മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി കണക്കിലെടുത്താണ് അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*