ലോകകപ്പ് മത്സരങ്ങളില്‍ ഫ്രാന്‍സിന്റെ സൂപ്പര്‍ താരത്തെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് ഫ്രാങ്ക് ലെബൂഫ്..!!

ഫ്രാന്‍സിന്റെ സൂപ്പര്‍ താരം ആദ്യ ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് ഫ്രാന്‍സ് പ്രതിരോധതാരം ഫ്രാങ്ക് ലെബൂഫ്. സൂപ്പര്‍താരം പോള്‍ പോഗ്ബയെ കുറിച്ചാണ് ലെബൂഫ് വ്യക്തമാക്കുന്നത്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ മൊറീന്യോയില്‍നിന്ന് വളരെയധികം വിമര്‍ശനങ്ങള്‍ കോള്‍ക്കേണ്ടി വന്ന താരമാണ് പോള്‍ പോഗ്ബ. മാത്രമല്ല, പല മത്സരങ്ങളിലും താരത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്.

പോഗ്ബയുടെ അവസ്ഥയില്‍ ഇപ്പോഴും മാറ്റമില്ലെന്നും അതുകൊണ്ട് ലോകകപ്പില്‍ താരത്തെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നുമാണ് ലെബൂഫിന്റെ അഭിപ്രായം. നിരവധി താരങ്ങള്‍ ഫ്രാന്‍സിന്റെ മധ്യ നിരയില്‍ ലഭ്യമാണ്. അതുകൊണ്ട്, താരത്തെ ലോകകപ്പില്‍ ുള്‍പ്പെടുത്തുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നാണ് ചെല്‍സിതാരമായ ലെബൂഫ് വ്യക്തമാക്കുന്നത്. പോഗ്ബയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളാണ് കൊറന്റിന്‍ ടൊലിസോ, മാറ്റൂഡി എന്നിവര്‍. അതുകൊണ്ട്തന്നെ ഫ്രാന്‍സ് മധ്യനിരയില്‍ അവരെ പരീക്ഷിക്കണമെന്നുമാണ് ലെബൂഫിന്റെ അഭിപ്രായം.

നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ താരം അതിന്റെ സമ്മര്‍ദ്ദത്തിലാണ് കളിക്കളത്തില്‍ തുടരുന്നതെന്നും അതു ഫ്രാന്‍സിന് ഗുണം ചെയ്യില്ലെന്നും ലെബൂഫ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പോഗ്ബ മികച്ച താരം തന്നെയാണെന്നും ബാലണ്‍ ഡി ഓര്‍ അടക്കമുള്ള വ്യക്തിഗത നേട്ടങ്ങളെ ലക്ഷ്യം വച്ച് കളിച്ചതു കൊണ്ടാണ് പോഗ്ബയുടെ നിലവാരം കുറഞ്ഞു പോയതെന്നും ലെബൂഫ് പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായി ഇറ്റലിക്കെതിരായ മത്സരത്തിനിടെ അനാവശ്യമായൊരു ഷോട്ടിന് ശ്രമിച്ച പോഗ്ബയെ ആരാധകര്‍ കൂകി വിളിച്ചിരുന്നു. ലാകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യതയുള്ള ടീമാണ് ഫ്രാന്‍സ്. ആസ്‌ട്രേലിയക്കെതിരെയാണ് ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് മത്സരം. എന്നാല്‍, സ്ഥിരതയില്ലാത്ത പ്രകടനം കാഴചവെക്കുന്നത് ടീമിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*