Breaking News

എന്‍റെ പേരിനൊപ്പവും കലാഭവന്‍ എന്നുണ്ടായാനെ; പക്ഷേ അന്ന് സംഭവിച്ചത്, മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍..!!

എന്റെ പേരിന് മുന്‍പിലും കലാഭാവന്‍ എന്നുണ്ടായാനേ, ഞാന്‍ സിനിമയിലേക്ക് എത്തുന്നതിന് മൂന്ന് വര്‍ഷം മുന്‍പായിരുന്നു കലാഭവന്‍ ആരംഭിച്ചിരുന്നത് എങ്കില്‍. കലാഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഫാ. ആബേല്‍ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

1981ലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ആ സമയം മിമിക്രി എന്ന പേരില്‍ ഞാനും എന്തൊക്കെയോ കാട്ടിക്കൂട്ടുകയായിരുന്നു. ഒരുപക്ഷേ ഞാന്‍ സിനിമയിലേക്ക് എത്തുന്നതിന് മൂന്ന് വര്‍ഷം മുന്‍പായിരുന്നു കലാഭവന്‍ ആരംഭിച്ചിരുന്നത് എങ്കില്‍ എന്റെ പേരിന് മുന്നിലും കലാഭവന്‍ എന്ന് ചേര്‍ക്കപ്പെടുമായിരുന്നു.

കേരളത്തിന്റെ കലാരംഗത്തേക്ക് മികവുറ്റ കലാകാരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ കലാഭവന്റെ സംഭാവന വലുതാണെന്നും പ്രഥമ ഫാ ആബേല്‍ പുരസ്‌കാരം സംവിധായകന്‍ സിദ്ധിഖിന് സമ്മാനിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു.

കലാഭവനില്‍ ചേരുക എന്നത് അന്ന് എന്റേയും ലാലിന്റേയും സ്വപ്‌നമായിരുന്നുവെന്നും, സ്വന്തം കുടുംബത്തില്‍ നിന്നും ഒരു കലാകാരന് അംഗീകാരം ലഭിക്കുമ്ബോള്‍ അതിന് ഇരട്ടി മധുരമാണെന്നും പുരസ്‌കാരം ഏറ്റുവാങ്ങി സിദ്ധിഖ് പറഞ്ഞു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*