ഇംഗ്ലണ്ട് പര്യടനത്തില്‍ സഞ്ജുവിന് പകരക്കാരനെ കണ്ടെത്തി; മുംബൈ ഇന്ത്യന്‍സിന്റെ ഈ സൂപ്പര്‍ താരം

യൊ യൊ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്നും പുറത്തായ സഞ്ജു സാംസണ് പകരം മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം ടീമിലെത്തുന്നു. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷനാണ് സഞ്ജുവിന് പകരം ഇന്ത്യ എ ടീമില്‍ ഇടംനേടിയിരിക്കുന്നത്.

ഇഷാന്‍ കിഷനെ ടീമിലെടുത്തതായി ബിസിസിഐ വൃത്തങ്ങളാണ് അറിയിച്ചത്. സഞ്ജുവിനെ കൂടാതെ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ലണ്ടനിലേക്ക് തിരിച്ചു. വെസ്റ്റന്‍ഡീസ് എ ടീം, ഇംഗ്ലണ്ട് ലയണ്‍സ് എന്നീ ടീമുകളുമായാണ് ഇന്ത്യ എ ടീമിന് ഇംഗ്ലണ്ടില്‍ മത്സരം.

ഈ മാസം 17 മുതലാണ് ഇന്ത്യ എ ടീമിന്റെ പര്യടനം ആരംഭിക്കുന്നത്. ജൂലൈ രണ്ടിനാണ് പരമ്പരയുടെ ഫൈനല്‍ മത്സരം. സഞ്ജുവിന് പകരക്കാരനായി ആരെയും ടീമിനൊപ്പം അയച്ചിട്ടില്ലെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് ശാരീരികമായി ചില അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നുവെന്നും അതിനാലാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*