ഈ ലോകകപ്പ് മെസ്സിയുടെത് മാത്രമായിരിക്കുമെന്നു കാര്‍ലോസ് ടെവസ്; താരം പറയാന്‍ കാരണം ഇതായിരുന്നു…

റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ മെസ്സിയാവും താരം എന്ന് മുന്‍ അര്‍ജന്റീന താരം കാര്‍ലോസ് ടെവസ്. മെസ്സിയുടെ മനസ്സില്‍ കഠിനമായ ദേഷ്യം ഉണ്ടെങ്കിലും മെസ്സി അത് പുറത്തുകാണിക്കുന്നില്ലെന്നും ആ ദേഷ്യം മുഴുവന്‍ മത്സരത്തില്‍ മെസ്സി പുറത്തെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ടെവസ് പറഞ്ഞു.

ഇത് മെസ്സിയുടെ അവസാന ലോകകപ്പ് ആവില്ലെന്ന് പറഞ്ഞ ടെവസ് മെസ്സി റഷ്യയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പറഞ്ഞു. റഷ്യയില്‍ കപ്പ് നേടാന്‍ സാധ്യതയുള്ളവരില്‍ ജര്‍മനിക്കും ബ്രസീലിനും ഒപ്പം അര്‍ജന്റീനയും ഉണ്ടെന്നും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പറഞ്ഞു.

ചൈനീസ് ലീഗില്‍ നിന്ന് അര്‍ജന്റീന ലീഗിലേക്ക് കൂടുമാറിയ ടെവസ് ലോകകപ്പ് ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും പറഞ്ഞു. ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ വേണ്ടി മാത്രമാണ് താന്‍ ചൈനീസ് ലീഗ് വിട്ട് ബൊക്കാ ജൂനിയര്‍സില്‍ എത്തിയത് എന്നാല്‍ ബൊക്ക ജൂനിയര്‍സ് എത്തിയതിനു ശേഷമുള്ള പരിക്കാണ് തന്നെ വലച്ചതെന്നും ടെവസ് പറഞ്ഞു. നാളെയാണ് റഷ്യയില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം. ഐസ് ലാന്‍ഡ് ആണ് എതിരാളികള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*