ഡെറികിനോട് മുട്ടാന്‍ നിക്കണ്ട, ഇത് കളി വേറെ- മുന്നറിയിപ്പുമായി രണ്‍ജി പണിക്കര്‍,മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ ആവേശംകൊള്ളിച്ച് രണ്‍ജി പണിക്കരുടെ വെളിപ്പെടുത്തല്‍..!!

മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂര്‍ ആണ്. ഒരു വലിയ വിജയമായി തീരാന്‍ ചിത്രത്തിന് കഴിയട്ടെ എന്ന് നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ പറയുന്നു.

അബ്രഹാമിന്റെ സന്തതികളുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍. ചിത്രത്തില്‍ സീനിയര്‍ പൊലീസായിട്ടാണ് രണ്‍ജി പണിക്കര്‍ എത്തുന്നത്. ചിത്രം വളരെ പ്രീയപ്പെട്ടതാണെന്ന് രണ്‍ജി പറയുന്നു. സംവിധായകന്‍ ഷാജി പാടൂര്‍ ആണ് അതിന്റെ കാരണമെന്നും രണ്‍ജി വെളിപ്പെടുത്തുന്നു.

രണ്‍ജി പണിക്കരുടെ വാക്കുകള്‍ ഇങ്ങനെ;

21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ലേലം എഴുതുന്ന സമയത്ത്, അന്ന് ജോഷിയേട്ടന്റെ അസിസ്റ്റന്റ് ആയിട്ട് ഷാജി സിനിമയിലേക്ക് കടന്ന് വരുന്ന കാലമാണ്. എന്റെ സ്ക്രിപ്റ്റിന്റെ കോപിയെഴുതാന്‍ ജോഷിയേട്ടന്‍ നിയോഗിച്ചത് ഷാജിയെ ആണ്. കഴിഞ്ഞ 21 വര്‍ഷത്തിനിടയ്ക്ക് ഞാന്‍ എഴുതിയ എല്ലാ സ്ക്രിപ്റ്റിന്റേയും കോപ്പി എടുത്തിട്ടുള്ളത് ഷാജി ആണ്.

എന്റെ കൂടെ ആണ് ഷാജി ആദ്യമായി അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്നത്. എന്റെ ആദ്യ ചിത്രമായ ഭരത്ചന്ദ്രന്‍ ഐ പി എസില്‍ ആയിരുന്നു അത്. ഇതുവരെ എന്റെ എല്ലാ വിജയ- പരാജയ ചിത്രങ്ങളുടെ കൂടെയും ഷാജി ഉണ്ടായിരുന്നു. എല്ലാ അര്‍ത്ഥത്തിലും നല്ല സന്തോഷമാണുള്ളത്. മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം വേറെയുണ്ട്. നല്ല പ്രതീക്ഷയുള്ള ചിത്രമാണിത്.- രണ്‍ജി പണിക്കര്‍ പറയുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*