സിമന്റ് വില കുതിച്ചുയരുന്നു; ഒരു പായ്ക്കറ്റ് സിമന്റിനു വില…

സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടയില്‍ പ്രധാന ബ്രാന്‍ഡുകള്‍ക്ക് 60 മുതല്‍ 70 രൂപ വരെയാണ് കൂടിയത്. രണ്ടാഴ്ച മുമ്ബുവരെ ബാഗിന് 350 രൂപയായിരുന്നു പ്രധാന കമ്ബനികളുടെ സിമന്റിന് വില.

ഇപ്പോള്‍ അത് 400 മുതല്‍ 420 രൂപ വരെയായി. ഏതാണ്ട് 20 ശതമാനം വരെയുള്ള വര്‍ധനയാണ് ഒറ്റയടിക്കുണ്ടായത്. ജി.എസ്.ടി. നിലവില്‍ വരുമ്ബോള്‍ സിമന്റ് വില കൂടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അങ്ങനെയുണ്ടായില്ലെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വില കുറയുകയാണുണ്ടായത്.

മഴ തുടങ്ങിയ ശേഷമാണ് കേരളത്തില്‍ വില കുത്തനെ ഉയര്‍ന്നത്. വന്‍കിട കമ്ബനികളുടെ സിമന്റിനാണ് വില കൂടിയത്. ഇതിനിടയില്‍, ആവശ്യത്തിന് സിമന്റ് വിതരണം ചെയ്യാതെ കമ്ബനികള്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണെന്ന പരാതിയുമായി സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. ഒരു കാരണവുമില്ലാതെ സിമന്റ് വില കുത്തനെ ഉയര്‍ത്തുന്നതിനാല്‍ ഡീലര്‍മാര്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ”

ബില്ല് ചെയ്യുന്ന സോഫ്റ്റ്‌വേര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മറ്റുമുള്ള നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് പല കമ്ബനികളും സിമന്റ് എത്തിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പല കമ്ബനികളും െഡസ്‌പാച്ച്‌ ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണത്രെ. ഇത്തരം കമ്ബനികള്‍ക്കെതിരേ ശക്തമായ രീതിയില്‍ പ്രതികരിക്കാനാണ് നീക്കമെന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സ്റ്റീഫന്‍ മാര്‍ട്ടിന്‍ പറഞ്ഞു.

മഴ തുടങ്ങി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ച കാലത്താണ് സിമന്റ് വില ഉയര്‍ന്നത്. സിമന്റ് വില ഒറ്റയടിക്ക് 20 ശതമാനം വരെ ഉയര്‍ന്നത് സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പല പദ്ധതികളിലായി സാധാരണക്കാര്‍ക്കായി ധാരാളം വീടുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സബ്‌സിഡിയോടെയാണ് ഇത്തരം വീടുകള്‍ നിര്‍മിക്കുന്നത്. കുറഞ്ഞ ബജറ്റിലാണ് ഈ വീടുകള്‍ ഒരുക്കുന്നത്. സിമന്റിന് വലിയ രീതിയില്‍ വില കൂടുന്നത് ഇത്തരം പദ്ധതികളുടെ താളം തെറ്റിക്കും. പതിനായിരങ്ങള്‍ തൊഴിലെടുക്കുന്ന കെട്ടിട നിര്‍മാണ രംഗത്തെയും ഈ വിലവര്‍ധന തളര്‍ത്തും. നിര്‍മാണ മേഖലയിലെ സ്തംഭനം, കേരളത്തിന്‌ കനത്ത തിരിച്ചടിയാകും.

കര്‍ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ചില കമ്ബനികളുടെ സിമന്റ് കുറഞ്ഞ വിലയ്ക്ക് കേരളത്തിലെത്തുന്നുണ്ട്. അവയ്ക്ക് വില കൂടിയിട്ടില്ല. എന്നാല്‍, വന്‍കിട കമ്ബനികളുടെ സിമന്റിനാണ് ഡിമാന്റ് കൂടുതല്‍. വന്‍കിട കമ്ബനികളുടെ ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായി പ്രതികരിക്കണമെന്ന് സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഡീലര്‍മാര്‍ക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ഡീലര്‍മാരുടെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഭാരവാഹികള്‍ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*