ചത്ത തവളയുടെ ശരീരഭാഷയാണ് അയാള്‍ക്ക്; ജര്‍മന്‍ പരാജയത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജര്‍മ്മന്‍ സൂപ്പര്‍ താരം..!!

റഷ്യയിലെ കാല്‍പന്ത് തട്ടാന്‍ ആത്മവിശ്വാത്തോടെയാണ് ജര്‍മനി എത്തിയത്. നാല് തവണ ലോകകിരീടം ഉയര്‍ത്തിയ ഫുട്‌ബോള്‍ വമ്പന്മാര്‍,നിലവിലെ ലോക ചാംപ്യന്മാര്‍, യൂറോപ്പിന്റെ ഫുട്‌ബോള്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റിയവര്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരുപാടാണ് ജര്‍മനി നേടിയിരുന്നത്. എന്നാല്‍, പ്രതീക്ഷകളെല്ലാം തകര്‍ന്നടിയുകയായിരുന്നു.

ലോകകിരീടം നിലനിര്‍ത്താനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലിറങ്ങിയ ജര്‍മനിയ്ക്ക് തുടക്കം മുതല്‍ പിഴക്കുകയായിരുന്നു. ആദ്യ റൗണ്ടില്‍ മെക്‌സിക്കോയോട് അപ്രതീക്ഷിത തോല്‍വി നേരിട്ടു. സ്വീഡനോടുള്ള പോരാട്ടത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. അവസാനം ദുര്‍ബലരായ ദക്ഷിണ കൊറിയയോട് നാണംകെട്ട തോല്‍വി വഴങ്ങി ടൂര്‍ണമെന്റിന് പുറത്തേക്ക് പോകേണ്ടി വന്നു. ജര്‍മനിയുടെ പുറത്താകലിന്റെ മുഖ്യ കാരണക്കാര്‍ ജര്‍മനിയുടെ മധ്യനിരയാണ്. ടോണി ക്രൂസ് ഒരു പരിധിവരെ മികവിലേക്കുയര്‍ന്നെങ്കിലും മെസ്യൂത് ഓസിലിന്റെ ഫോം നിഴല്‍ മാത്രമായതാണ് ജര്‍മനിക്ക് തിരിച്ചടിയായത്.

 

ഇത് ടീമിന്റെ കളിയുടെ തന്ത്രങ്ങളെ മൊത്തം ബാധിച്ചു. ഇപ്പോള്‍ ഓസിലിനെതിരെ ആരാധകര്‍ക്കിടയില്‍ നിന്നും ഫുട്‌ബോള്‍ നിരീക്ഷകര്‍ക്കിടയില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മുന്‍ ജര്‍മന്‍ താരമായ മരിയോ ബാസ്‌ലറാണ് ഓസിലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്.’ഞാന്‍ എത്ര തവണ പറഞ്ഞിരിക്കുന്നു ഓവര്‍റേറ്റഡായ കളിക്കാരനാണ് ഓസില്‍. ചത്ത തവളയുടെ ശരീരഭാഷയാണ് അയാള്‍ക്ക് ‘ ബാസ്‌ലര്‍ വിമര്‍ശിച്ചു.

 

ആദ്യ മത്സരത്തില്‍ ഓസില്‍ പരാജയമായിരുന്നു. അതേസമയം, രണ്ടാമത്തെ സ്വീഡനെതിരായ മത്സരത്തില്‍ ഓസില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ആ മത്സരത്തില്‍ ജര്‍മനി ജയിക്കുകയും ചെയ്തു. ദക്ഷിണകൊറിയയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കാനിറങ്ങിയ ജര്‍മന്‍ നിരയിലേക്ക് ഓസില്‍ വീണ്ടും മടങ്ങിയെത്തി. എന്നാല്‍, മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നാണംക്കെട്ട തോല്‍വി വഴങ്ങേണ്ടി വന്നു. ഇതോടെ 2014ലെ ജര്‍മനിയുടെ ഭാഗ്യതാരമായിരുന്ന ഓസില്‍ 2018ല്‍ ടീമിന്റെ അന്തകനായി മാറിയെന്നാണ് ഉയരുന്ന വിമര്‍ശനം. അതേസമയം, ഓസില്‍ മാത്രമല്ല. ജര്‍മന്‍ നിരയിലെ പലതാരങ്ങളും ഫോമിലേക്കുയരാത്തത് തിരിച്ചടിയായി എന്നാണ് പരിശീലകന്‍ ജോഷീം ലോ പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*