ബാഷ മുതല്‍ കബാലി വരെ!; ബോക്‌സ്‌ഓഫീസ് കളക്ഷന്‍ കൂടുതല്‍ നേടിയ രജനി ചിത്രങ്ങളില്‍ ഒളിഞ്ഞു കിടന്ന ഈ രഹസ്യം ആരും ശ്രദ്ധിച്ചിടുണ്ടാവില്ല, ഇത് തന്നെയാണ് സ്റ്റൈല്‍ മന്നന്‍റെ വിജയരഹസ്യം..!!

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ഇന്ത്യയിലെമ്പാടും വിദേശത്തുമായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വാക്കുകള്‍ക്കതീതമാണ്. രജനികാന്തിന്റെ പുതിയ ചിത്രം കാലയ്ക്ക് വലിയ സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കരിയറിന്റെ തുടക്കകാലത്ത് അഭിനയപ്രാധാന്യമുളള വേഷങ്ങളിലൂടെയായിരുന്നു അദ്ദേഹം സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് മാസ് ഹീറോ പരിവേഷങ്ങളിലുളള കഥാപാത്രങ്ങളും തലൈവരുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനികാന്തിന്റെ ചില ഹിറ്റ് സിനിമകള്‍ പ്രേക്ഷക മനസുകളില്‍ നിന്നും മായാത്തവയാണ്. രജനിയുടെ കരിയറില്‍ എറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയത് ഈ ചിത്രങ്ങളാണ്.

സ്‌റ്റൈല്‍ മന്നന്റെ കരിയറിലിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ബാഷ. തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായാണ് ബാഷ അറിയപ്പെടുന്നത്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മാണിക്യം,മാണിക്ക് ബാഷ എന്നീ കഥാപാത്രങ്ങളായാണ് രജനി എത്തിയിരുന്നത്. നഗ്മ,രഘുവരന്‍,ദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ദേവ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. തലൈവരുടെ പഞ്ച് ഡയലോഗുകളും സ്‌റ്റൈലും തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

കെഎസ് രവികുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രജനിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പടയപ്പ. രജനി പടയപ്പ എന്ന ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തില്‍ ശിവാജി ഗണേഷനും മുഖ്യ കഥാപാത്രമായി എത്തിയിരുന്നു. രമ്യാ കൃഷ്ണനും സൗന്ദര്യയുമായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. എ.ആര്‍ റഹ്മാന്‍ ഈണം നല്‍കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. മുത്തു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനു ശേഷം രജനിയും കെഎസ് രവികുമാറും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു പടയപ്പ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*