ബാര്‍ ഹോട്ടലില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ് ;ടോയ്‌ലറ്റിനുള്ളിലെ രഹസ്യ അറയില്‍ നിന്നും 12 പെണ്‍കുട്ടികളെ മോചിപ്പിച്ചു..!!

ബാര്‍ ഹോട്ടലിലെ രഹസ്യ അറയ്ക്കുള്ളില്‍ നിന്നും 12 പെണ്‍കുട്ടികളെ പൊലീസെത്തി മോചിപ്പിച്ചു. മുംബൈ ഗ്രാന്റ് റോഡിലെ കല്‍പ്പന എന്ന പേരിലുള്ള ബാര്‍ ഹോട്ടലിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പെണ്‍കുട്ടികളെ മോചിപ്പിക്കുവാന്‍ സാധിച്ചത്. ഹോട്ടലില്‍ ബാര്‍ ഡാന്‍സര്‍മാരായി ജോലി ചെയ്തു വരികയായിരുന്നു പെണ്‍കുട്ടികള്‍.

രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. ടോയ്‌ലറ്റിന് ഉള്ളിലായി സ്ഥാപിച്ചിരുന്ന രഹസ്യ അറയ്ക്കുള്ളിലാണ് പെണ്‍കുട്ടികളെ ഇവര്‍ ഒളിപ്പിച്ച് ഇരുത്തിയിരുന്നത്. പുറമേ നിന്ന് ആര്‍ക്കും സംശയം തോന്നാത്ത വിധം പുറം ചുവരില്‍ തന്നെയായിരുന്നു വാതിലും.

എന്നാല്‍ പൊലീസ് സംഘം വിദഗ്ധമായി ഈ ഒളിസങ്കേതം കണ്ടെത്തുകയായിരുന്നു. ഹോട്ടലുടമകള്‍ രഹസ്യമായി ഇവിടെ ബാര്‍ ഡാന്‍സ് നടത്തി വന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഹോട്ടലില്‍ നിന്നും 84,600 രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ 13 പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*