അതൊന്നും ഞങ്ങളുടെ അറിവോടു കൂടിയല്ല, പുതിയ സ്ഥാനമാനങ്ങളെക്കുറിച്ചും ശ്വേത നിലപാട്‌ വ്യക്തമാക്കുന്നു!

മലയാള സിനിമാ മേഖലയിൽ ഉള്ള സ്ത്രീകൾക്ക് എതിരേ നടക്കുന്ന ആക്രമണങ്ങൾ തടയുവാനും ചൂഷണങ്ങൾ അവസാനിപ്പികുവാനും ഇതിനെതിരെ പ്രതികരിക്കുവാനും വേണ്ടി രൂപം കൊണ്ട സംഘടന ആയിരുന്നു വുമൺ ഇൻ സിനിമാ കളക്ടീവ്.

തുടക്കം മുതൽ തന്നെ സംഘടനയുടെ പ്രവർത്തനത്തിൽ താര സംഘടനയായ അമ്മയ്ക്ക് എതിർപ്പ് തന്നെ ആയിരുന്നു. ഇതിന്റെ ഭാഗമായി അമ്മയുടെ മെഗാ ഷോയിൽ നിന്നും വനിതാ സംഘടനയിലെ താരങ്ങളെ മാറ്റിനിർത്തുകയും ചെയ്തിരുന്നു.

അമ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോൾ സ്ത്രീകൾക്ക് പ്രാധാന്യം കൊടുത്തതും വനിത സംഘടനയ്ക്ക് കനത്ത പ്രഹരം ആയിരുന്നു. കൂടാതെ പല നടിമാരും ഇങ്ങിനെ ഒരു വനിത സംഘടനയുടെ ആവശ്യം മലയാള സിനിമയിൽ എന്താണെന്നും ഇങ്ങിനെ ഒരു സംഘടന രൂപം കൊണ്ടത് തങ്ങളുടെ അറിവോടുകൂടി അല്ലാ എന്നും ഇതിനെ കുറിച്ച് സംഘടനക്കാർ ഒന്നും പറഞ്ഞിട്ടില്ല എന്നും ആരോപിച്ച് രംഗത്ത് എത്തിയിരുന്നു.

അക്കൂട്ടത്തിലേക്ക് മലയാളികളുടെ പ്രീയങ്കരിയായ ശ്വേത മേനോനും എത്തിയിരിക്കുകയാണ്‌.  താര സംഘടനായ അമ്മയിലെ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്ക പ്പെട്ടിരിക്കുകയാണ് നടി ശ്വേതാ മേനോന്‍.

താരസംഘടനയായ അമ്മയുടെ ഭാരവാഹികളിൽ ഒരാൾ ആണ് ശ്വേതഎന്ന വാര്‍ത്ത പുറത്തു വന്നതോടെ തന്നെ തേടി നിരവധി ഭീഷണി കോളുകള്‍ തനിക്ക് നേരെ ഉണ്ടാകുന്നുവെന്നും ശ്വേത പറയുന്നു. അമ്മ എന്ന തരസംഘടനയിലെ സ്ഥിര അംഗമായ ശ്വേത, വനിതാ കൂട്ടായ്മയെ കുറിച്ച് ഒന്നും അറിയില്ല എന്നും താൻ അതിന്റെ ഭാഗം അല്ല എന്നും പറഞ്ഞു. ശ്വേതയുടെ വാക്കുകൾ ഇങ്ങിനെ.

ഞാൻ വുമൺ ഇൻ സിനിമാ കലക്ടീവിന്റെ ഭാഗമല്ല. അവരെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഞാൻ അമ്മ എന്ന സംഘടനയിൽ മാത്രമാണ് അംഗമായിട്ടുള്ളത്. കുറെ സംഘടനകളിൽ അംഗമായിരിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല. മാത്രമല്ല വ്യക്തിപരമായി ഞാൻ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്.

അതെല്ലാം എന്റേതായ രീതിയിൽ കൈകാര്യം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. കൂടാതെ നിലവിൽ ‘അമ്മ സംഘടനയിൽ ഒരു ചുമതല നൽകപ്പെട്ടതുകൊണ്ട് അത് ഉത്തരവാദിത്തത്തോടെ നിർവഹിക്കും.

‘അമ്മ’ എന്ന മലയാള സിനിമയിലെ താരങ്ങൾ ഉൾപ്പെടുന്ന സംഘടന ഒരിക്കലും ഒരു ആൺപക്ഷ സംഘടനയല്ല എന്നും സ്ത്രീകൾക്ക് അവർക്ക് പ്രാധാന്യം നൽകുന്നതിന്റെ തെളിവ് ആണ് നിലവിൽ താനുൾപ്പെടെ ഉള്ള സ്ത്രീകൾക്ക് കിട്ടിയ സ്ഥാനങ്ങൾ എന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*