അത്തരക്കാരനാണെങ്കില്‍ ശ്രീ റെഡ്ഡി തെളിവ് പുറത്ത് വിടണം; വിവാദ താരം ശ്രീ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച്‌ വിശാല്‍ രംഗത്ത്…

തെലുങ്ക് നടന്‍ നാനിക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് നടി ശ്രീ റെഡ്ഡി ആരോപിക്കുന്നത്. താനും നാനിയുമായി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെട്ടെന്നും അതിന്റെ തെളിവുകള്‍ പുറത്തു വിടുമെന്നും ശ്രീ റെഡ്ഡി അടിക്കിടെ ഭീഷണി മുഴക്കാറുണ്ട്. എന്നാല്‍ ശ്രീ റെഡ്ഡിയുടെ ഈ വില കുറഞ്ഞ നാടകത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ വിശാല്‍

നാനി അത്തരക്കാരനാണെങ്കില്‍ സംസാരിക്കുകയല്ല വേണ്ടത് ശ്രീ റെഡ്ഡി തെളിവുകള്‍ പുറത്തുവിടണമെന്ന് വിശാല്‍ ആവശ്യപ്പെട്ടു. ”നാനി എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ നാനി ആരാണെന്ന് നല്ലതു പോലെ എനിക്കറിയാം. അതു കൊണ്ടൊന്നും ഇക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ ന്യായീകരിക്കുന്നില്ല. എല്ലാവരോടും നല്ലതു പോലെ പെരുമാറുന്ന സമൂഹത്തില്‍ നല്ലൊരു പ്രതിച്ഛായയുള്ള നാനിയെക്കുറിച്ച്‌ അങ്ങനെയൊക്കെ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

അതിനാല്‍ ഒരാളുടെ പേര് വിവാദത്തിലേക്ക് എടുത്തിടുമ്ബോള്‍ അതിനുള്ള തെളിവുകള്‍ നല്‍കാന്‍ കൂടി നമ്മള്‍ ബാധ്യസ്ഥരാണ് എന്ന ഓര്‍മ്മ വേണം. എല്ലാത്തിനും തെളിവുണ്ട്. എന്നൊക്കെ ശ്രീ റെഡ്ഡി പറയുന്നുണ്ട്. അതല്ലാതെ ഇന്നു വരെ അതു വെളിയില്‍ വിട്ടിട്ടില്ല. അതു കൊണ്ട് തന്നെ അവരുടെ ആരോപണത്തില്‍ ഒട്ടും വിശ്വാസ്യത എനിക്ക് തോന്നുന്നില്ല. ഇക്കാര്യത്തെക്കുറിച്ച്‌ ഇത്രയും പറഞ്ഞതിനാല്‍ ഇനി ഞാനായിരിക്കും അവരുടെ അടുത്ത ഇര ”വിശാല്‍ പറഞ്ഞു.

അതേസമയം ശ്രീ റെഡ്ഡിയുടെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നാനി അറിയിച്ചിരുന്നു. എന്നാല്‍ ശ്രീ റെഡ്ഡി തന്റെ ആരോപണങ്ങളില്‍ നിന്നു പിന്മാറിയിട്ടില്ല. താനുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെ ചൊല്ലി ആണയിടാന്‍ നാനിക്ക് സാധിക്കുമോ എന്നും തന്റെ ഫേസ്‌ബുക്കില്‍ നടി കുറിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീ റെഡ്ഡിക്കെതിരെ നാനിയും ഭാര്യയും രംഗത്തെത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*