അര്‍ജന്റീനിയന്‍ വിജയത്തില്‍ ക്രൊയേഷ്യയെ മറന്നില്ല; മോഡ്രിച്ച് വാക്ക് പാലിച്ചു; അര്‍ജന്റീന നന്ദി അറിയിച്ചതിങ്ങനെ..!!

ലോകകപ്പിലെ അവസാനഘട്ട ഗ്രൂപ്പ് മത്സരത്തില്‍ നൈജീരിയയോട് വിജയം നേടിയാലും അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിക്കുക എന്നത് നിര്‍ണായകമായിരുന്നു. അവസാന പതിനാറില്‍ അര്‍ജന്റിന ഇടംപിടിക്കാന്‍ ക്രൊയേഷ്യയും പ്രധാന പങ്ക് വഹിച്ചിരുന്നു.

രണ്ടാം മത്സരത്തില്‍ പരാജയം നേരിട്ട അര്‍ജന്റീന ഒമ്പത് മാറ്റങ്ങളുമായാണ് അവസാനഘട്ട മത്സരത്തിനിറങ്ങിയത്. എന്നാല്‍, ഐസ്ലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ ക്രൊയേഷ്യയുടെ മികച്ച പ്രകടനമാണ് അര്‍ജന്റീനയെ പ്രീക്വാര്‍ട്ടറില്‍ എത്തിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ഗ്രൂപ്പിലെ അവസാന മത്സരത്തിലും വിജയം നേടിയത്.

മത്സരത്തില്‍ ക്രൊയേഷ്യ തോല്‍ക്കുകയായിരുന്നെങ്കില്‍ ഐസ്‌ലാന്‍ഡിനേക്കാള്‍ ഗോള്‍ ശരാശരിയില്‍ പുറകിലാവുമെന്നതിനാല്‍ അര്‍ജന്റീന ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമായിരുന്നു. എന്തായാലും അര്‍ജന്റീനിയന്‍ വിജയത്തിന്റെ ആഹ്ലാദങ്ങള്‍ക്കിടയിലും ആരാധകര്‍ ക്രൊയേഷ്യയെ മറന്നില്ലെന്നാണ് അവരുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡാവര്‍ സുകറിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

ഉറുഗ്വയ്ക്ക് ശേഷം ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച ഏക ടീമായ ക്രൊയേഷ്യയുടെ നേട്ടത്തില്‍ നിരവധി പേര്‍ അഭിനന്ദനം അറിയിച്ചുവെന്നും കൂടാതെ നിരവധി അര്‍ജന്റീനിയന്‍ ആരാധകര്‍ നന്ദി അറിയിച്ചുവെന്നും സുകര്‍ പറഞ്ഞു. ക്രൊയേഷ്യയില്‍ വിശ്വാസമുണ്ടായിരുന്നുവെന്നാണ് ആരാധകരില്‍ ഭൂരിഭാഗം പേരും അറിയിച്ചതെന്ന് സുകര്‍ പറഞ്ഞു. ഡീഗോ മറഡോണയും നന്ദി പറഞ്ഞുവെന്ന സൂചനകളും അദ്ദേഹം നല്‍കി.

ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തെത്തിയ ഡെന്മാര്‍ക്കുമായാണ് ക്രൊയേഷ്യയുടെ അടുത്ത മത്സരം. കഴിഞ്ഞ മത്സരത്തില്‍ നിരവധി താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതോടെ അടുത്ത മത്സരത്തിനു തയ്യാറെടുക്കാന്‍ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞുവെന്ന് സുകര്‍ പറഞ്ഞു.

മധ്യനിരയാണ് ക്രൊയേഷ്യയുടെ ശക്തിയെന്നും അതാണ് മത്സരം തീരുമാനിക്കുന്നതെന്നും പറഞ്ഞ സുകര്‍ അര്‍ജന്റീനക്കെതിരെ കാഴ്ചവെച്ച കളി തന്നെ ഡെന്മാര്‍ക്കിനെതിരെയും പുറത്തെടുക്കുമെന്നും വെളിപ്പെടുത്തി.

അതേസമയം, കരുത്തരായ ഫ്രാന്‍സിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ഇപ്പോള്‍ ഭാഗ്യപരീക്ഷണങ്ങള്‍ കൊണ്ട് പ്രീക്വാര്‍ട്ടര്‍ കടന്ന അര്‍ജന്റീനയ്ക്ക് അടുത്ത മത്സരം വെല്ലുവിളിയാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*