Breaking News

ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ ടീമുകളുടെ ലൈനപ്പ്; അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും നിര്‍ണായക മത്സരം..!!

റഷ്യന്‍ മാമാങ്കത്തിന്റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് തയ്യാറായി.ലോകകപ്പ് മത്സരങ്ങളുടെ തുടക്കത്തിലെ അപ്രതീക്ഷിത പ്രകടനങ്ങള്‍ക്കും അട്ടിമറി വിജയങ്ങള്‍ക്കും സാക്ഷിയാകുകയായിരുന്നു റഷ്യ. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നടന്ന ഏറ്റവും വലിയ അട്ടിമറിയാണ് ജര്‍മനിയുടെ പരാജയം. കഴിഞ്ഞതവണ ലോകചാംപ്യന്മാരായ ജര്‍മനി ആദ്യഘട്ടത്തില്‍ തന്നെ പുറത്താകുകയായിരുന്നു.

എന്നാല്‍, അര്‍ജന്റീനയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പുതിയ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് മെസി-റൊണാള്‍ഡോ ക്വാര്‍ട്ടര്‍ഫൈനലിനും ബ്രസീല്‍-അര്‍ജന്റീന സെമിഫൈനലിനുമുള്ള സാധ്യത തുറന്നിടുന്നു. ഗ്രൂപ്പില്‍ അര്‍ജന്റീന രണ്ടാമതായതോടെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെയാണ് നേരിടേണ്ടിവരിക. അര്‍ജന്റീന, ജര്‍മനി എന്നിവരെ നേരിടേണ്ടിവരാത്തതുകൊണ്ട് സ്‌പെയിന് സെമിഫൈനല്‍ വരെ മുന്നേറാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്.

റഷ്യ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ്

30-06-2018 ശനിയാഴ്ച രാത്രി 07.30ന്
ഫ്രാന്‍സ്-അര്‍ജന്റീന

30-06-2018 ശനിയാഴ്ച രാത്രി 11.30ന്
ഉറുഗ്വായ്-പോര്‍ച്ചുഗല്‍

01-07-2018 ഞായറാഴ്ച രാത്രി 07.30ന്
സ്‌പെയിന്‍-റഷ്യ 

01-07-2018 ഞായറാഴ്ച രാത്രി 11.30ന്
ക്രൊയേഷ്യ-ഡെന്‍മാര്‍ക്ക്

02-07-2018 തിങ്കളാഴ്ച രാത്രി 07.30ന്
ബ്രസീല്‍-മെക്‌സിക്കോ

02-07-2018 തിങ്കളാഴ്ച രാത്രി 11.30ന്
ബെല്‍ജിയം-ജപ്പാന്‍

03-07-2018 ചൊവ്വാഴ്ച രാത്രി 07.30ന്
സ്വീഡന്‍-സ്വിറ്റ്‌സര്‍ലന്‍ഡ്

03-07-2018 ചൊവ്വാഴ്ച രാത്രി 11.30ന്
കൊളംബിയ-ഇംഗ്ലണ്ട്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*