അന്നത്തെ ഡെലിവറി ബോയ് , ഇന്ന് ഫ്ലിപ്കാർട്ടിലെ കോടീശ്വരനായ ഡയറക്ടർ,അറിയണം ‘അംബുർ ഇയ്യപ്പ’ യുടെ ജീവിത കഥ!!

12 വർഷങ്ങൾക്ക് മുമ്പ്    ഒരു ലോക്കൽ ഡെലിവറിബോയ് മാത്രമായിരുന്ന   അംബുർ ഇയ്യപ്പ ഇന്ന് ഫ്ലിപ്കാർട്ടിലെ കോടീശ്വരനായ ഡയറക്ടർ ആണ്. അതിനു പിന്നിലൊരു കഥയുണ്ട്.

തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ അംബൂരിലാണ് ഇയ്യപ്പ വളര്‍ന്നത്. ബിരിയാണിക്കും വ്യവസായത്തിനും ഏറെ പേരു കേട്ട നാട്ടില്‍. പ്രീ ഡിഗ്രിക്കു ശേഷം ഹൊസൂരില്‍ ഡിപ്ലോമയ്ക്കു പോയി. പഠനത്തിന് ശേഷം ഒരു കൊറിയർ കമ്പനിയിൽ ലോക്കൽ ഡെലിവറി മാനേജരായി ജോലിയിൽ പ്രവേശിച്ചു.

ബംഗളൂരുവിലായിരുന്നു ജോലി.നാലു വർഷം അതേ കമ്പനിയിൽ ജോലി ചെയ്ത ഇയ്യപ്പ പിന്നീട് മൂന്ന് മാസത്തെ ഒരു കോഴ്സ് ചെയ്യുന്നതിനായി ജോലി ഉപേക്ഷിച്ച്. പഠനം പൂ‍ർത്തിയാക്കി തിരിച്ചെത്തയപ്പോൾ കൊറിയർ കമ്പനി ജോലി നിരസിച്ചു.

ആദ്യ കമ്പനിയിൽ ജോലി ചെയ്തവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലിപ്കാ‍ർട്ടിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. ഒട്ടും വൈകാതെ ഫഌപ്കാര്‍ട്ടില്‍ പോയി സ്ഥാപകരായ സച്ചിന്‍ ബന്‍സാലിനെയും ബിന്നി ബന്‍സാലിനെയും കണ്ടു.  ഇതോടെ, ആദ്യ ജോലിക്കാരനായി ഇയ്യപ്പ ഫ്ളിപ്കാര്‍ട്ടില്‍ നിയമിതനായി.

ഇയ്യപ്പ പിന്നെ ഫ്ളിപ്കാര്‍ട്ടില്‍ അല്‍ഭുതങ്ങള്‍ തീര്‍ക്കുകയായിരുന്നു. മെയില്‍ പോലും നോക്കാതെ ഓര്‍ഡറുകളെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. എല്ലാം ഓര്‍മ്മിച്ചു വച്ച്‌ കംപ്യൂട്ടറില്‍ പോലും നോക്കാതെ ഡെലിവറി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തു.8000 രൂപയായിരുന്നു ഇയ്യപ്പയുടെ ആദ്യ ശമ്പളം. എന്നാൽ, കമ്പനിയുടെ ഓഹരിയിൽ പങ്കാളിത്തം ലഭിച്ചിരുന്നു.

അതുകൊണ്ട് തന്നെ കമ്പനിയുടെ ഓഹരി വില ഉയ‍ർന്നതിനൊപ്പം ഇയ്യപ്പയ്ക്ക് ലഭിച്ച ഓഹരികളും ഉയർന്നു.ഇന്ന് ഫ്ലിപ്കാർട്ടിന്റെ  ഉപഭോക്തൃ കൈകാര്യ വകുപ്പിന്റെ അസോസിയേറ്റ് ഡയരക്ടറാണ് ഇയ്യപ്പ. 6 ലക്ഷം രൂപയാണ് ഇന്ന് ഇദ്ദേഹത്തിന്റെ മാസ ശമ്പളം.മുൻപ് താമസിച്ചിരുന്ന അതേ സ്ഥലത്ത്.

ജോലി സ്ഥലത്തേക്ക് നടന്നെത്താനാണ് അദ്ദേഹമിപ്പോഴും ആഗ്രഹിക്കുന്നത്. കാര്‍ പോലും സ്വന്തമാക്കിയിട്ടില്ലാത്ത ഇദ്ദേഹത്തിന് ആകെയുള്ളൊരു വാഹനം സുസുക്കി ആക്സസ് സ്കൂട്ടറാണ്. ഭാര്യയും അമ്മയും പിന്നെ അമ്മൂമ്മയുമായുള്ള സന്തുഷ്ട കുടുംബമായി ജീവിതം നയിക്കുകയാണ് ഇയ്യപ്പ ഇപ്പോൾ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*