ഐശ്വര്യറായിയുടെ മകളുടെ പേരുമാറ്റിയാല്‍ പ്രധാനമന്ത്രിയാകും, രജനീകാന്ത് മുഖ്യമന്ത്രിയാകും പ്രമുഖരെ പറ്റി ജോത്സ്യന്‍ പുറത്ത് വിട്ടത് ഞെട്ടിക്കുന്ന പ്രവചനങ്ങള്‍

ബോളിവുഡ് താരങ്ങളായ ഐശ്വര്യറായി അഭിഷേക് ബച്ചന്‍ ദമ്പതികളുടെ മകള്‍ ആരാധ്യ ഭാവി പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം. ഹൈദരാബാദില്‍ നിന്നുള്ള ജോത്സ്യനായ ഡി ഗ്യാനേശ്വര്‍ ആണ് പ്രവചനം നടത്തിയത്. ആരാധ്യയുടെ ഭാവി മാത്രമല്ല രാഷ്ട്രീയ,സിനിമ,ബിസിനസ് രംഗങ്ങളിലുള്ള പല പ്രമുഖരെയും പറ്റി ഞെട്ടിക്കുന്ന പ്രവചനങ്ങളാണ് ജോത്സ്യന്‍ നടത്തിയിരിക്കുന്നത്.

ഐശ്വര്യറായിയുടെ മകള്‍ക്ക് രാഷ്ട്രീയ ഭാവിയുണ്ടെന്ന് പത്ര സമ്മേളനത്തിലൂടെ പറഞ്ഞുകൊണ്ടായിരുന്നു ഗ്യാനേശ്വര്‍ പ്രവചനങ്ങളുടെ കെട്ടഴിച്ചത്. പക്ഷേ പ്രധാനമന്ത്രി ആകണമെങ്കില്‍ ആരാധ്യ രോഹിണി എന്ന പേര് സ്വീകരിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് ഗ്യാനേശ്വര്‍ പ്രവചിച്ചു.

തമിഴ്‌നാട്ടില്‍ സിനിമാതാരം രജനീകാന്ത് മുഖ്യമന്ത്രിയാകും. രജനീകാന്തിന്റെ പാര്‍ട്ടി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ വന്‍ വിജയെ കൈവരിക്കുമെന്നും പത്രസമ്മേളനത്തില്‍ ഗ്യാനേശ്വര്‍ പറഞ്ഞു. 2024 ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകും. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് 2019ല്‍ വിവാഹിതനാകും എന്നും ജോത്സ്യന്‍ പ്രവചിച്ചു.

വെറും പ്രവചനങ്ങള്‍ മാത്രമല്ല താന്‍ പ്രവചിച്ച കാര്യങ്ങള്‍ കൃത്യമായി നടന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. നടന്മാരായ ചിരഞ്ജീവി, രജനീകാന്ത് എന്നിവരുടെ രാഷ്ട്രീയ പ്രവേശനവും 2009ല്‍ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലേക്ക് തിരിച്ചു വരുമെന്നും ഉള്ള കാര്യങ്ങള്‍ വളരെ കൃത്യമായി താന്‍ പ്രവചിച്ചതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*