ആത്മാവിന്‍റെ സാന്നിധ്യം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ ഇതാ…!

 ആത്മാവിനെക്കുറിച്ച്‌  പ്രേതത്തെക്കുറിച്ച്‌  ഇന്ന്  നിരവധി കാര്യങ്ങള്‍ നമുക്ക് ചുറ്റും നടക്കാറുണ്ട്.   ഇത്തരം കാര്യങ്ങളില്‍ ആര്‍ക്കും  വിശ്വാസമില്ലെങ്കിലും പലപ്പോഴും അര്‍ത്ഥ രാത്രിയില്‍ ഒറ്റക്കു പുറത്തിറങ്ങാന്‍ പറഞ്ഞാല്‍ പേടിക്കുന്നവരാണ് നമ്മളില്‍ പലരും.  എന്നാല്‍ ഇനി ആത്മാവിന്‍റെ  സാനിധ്യം   നിങ്ങളുടെ ചുറ്റും ഉണ്ടെന്നുണ്ടെങ്കില്‍ അത് ചില ലക്ഷണങ്ങള്‍ കാണിക്കും എന്നാണ് പലരും പറയുന്നത്. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും നമുക്കെന്നും കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരു വിഭാഗം തന്നെയാണ് പ്രേതവും ആത്മാവും എല്ലാം. നിങ്ങള്‍ക്ക് ചുറ്റും ആത്മാവിന്റെ സാന്നിധ്യമുണ്ടോ എന്ന് തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളിലൂടെ അറിയാം .

നിഴലിന്റെ സാന്നിധ്യമായാണ് പ്രേതങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് ചില വിശ്വാസം. എന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ തരത്തില്‍ നിഴലിന്റെ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ടെങ്കില്‍ അവിടെ ആത്മാവിന്റെ സാന്നിധ്യം ഉണ്ടെന്നാണ് പറയുന്നത്.

നിങ്ങള്‍ എവിടെയെങ്കിലും  ഒറ്റക്കുള്ളപ്പോള്‍ നിങ്ങളോടടുത്ത് ആരെങ്കിലും അടക്കിപ്പിടിച്ച സംസാരവുമായി ഉണ്ടെങ്കില്‍ അതൊരു തോന്നലെന്ന് വിചാരിക്കാന്‍ വരട്ടെ.    ഇത്തരം തോന്നലുകള്‍ പലപ്പോഴും ആത്മാവിന്റെ സാന്നിധ്യമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.    നിങ്ങള്‍ക്ക് ചുറ്റും പല വിധത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതാണ് മറ്റൊന്ന്. വിവരിക്കാനാവാത്ത ഇത്തരം ബുദ്ധിമുട്ടുകള്‍ സൂചിപ്പിക്കുന്നതും പലപ്പോഴും അദൃശ്യശക്തികള്‍ നിങ്ങളോടൊപ്പം ഉണ്ട് എന്നത് തന്നെയാണ്.
ആരോഗ്യത്തോടെയിരിക്കുന്ന സമയത്തും പലപ്പോഴും നിങ്ങള്‍ ശാരീരികമായി തളര്‍ന്ന് പോവുന്നു. ഇതി നിങ്ങളോടൊപ്പം ഒരു അദൃശ്യ ശക്തി ഉണ്ടെന്നതിന്റെ സൂചനയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*