ആരും ഒപ്പമില്ല, നടി രമ്യാ നമ്പീശനും കിട്ടി മലയാള സിനിമയിൽ നിന്നും നല്ല കിടിലൻ പണി!!

മലയാള സിനിമയിലെ തന്റേടം ഉള്ള നടി എന്ന പേര് ഏറ്റവും കൂടുതൽ അർഹതപെടുന്ന ആൾ ആണ് രമ്യ നമ്പീശൻ. ചാനൽ അവതാരകയായി വന്ന് മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് എത്തിയ രമ്യ ഇതിനോടകം നിരവധി നല്ല കഥാപാത്രങ്ങൾ തമിഴിലും മലയാളത്തിലും അവതരിപ്പിച്ചു കഴിഞ്ഞു.

തമിഴിൽ ഇപ്പോഴും സജീവമായി തുടരുന്ന രമ്യ ഇപ്പോൾ എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നില്ല എന്ന സംശയം ആണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത്. രമ്യ മലയാള സിനിമകൾ ഒഴിവാക്കുകയാണോ അതോ മലയാള സിനിമ രമ്യ നമ്പീശൻ എന്ന നായികയെ അവഗണിക്കുകയാണോ എന്നറിയാൻ എല്ലാവർക്കും ആകാംഷ ഏറെ ആയിരുന്നു.

ഇതിനുള്ള മറുപടിയും ആയി രമ്യ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. രമ്യയെ ഒഴിവാക്കുന്നതും അവഗണിക്കുന്നതും മലയാള സിനിമാ ലോകം തന്നെയാണ്. അതിനുള്ള കാരണം എന്താണെന്ന് അറിയില്ല എന്ന് രമ്യ പറയുമ്പോഴും അതിന് പിന്നിൽ ഒരു കാരണം ഉണ്ട്.

കൊച്ചിയിൽ യുവ നടി ആക്രമിക്കപെട്ടത് മുതൽ പലരും ഒഴിഞ്ഞു മാറിയപ്പോഴും നടിയ്ക്ക് പൂർണ്ണ പിന്തുണ നൽകിയതും നടിയ്ക്ക് അനുകൂലമായ നിലപാടിന് വേണ്ടി ‘അമ്മ’ എന്ന താരസംഘടനയിൽ വാദിച്ചതും രമ്യയുടെ നേതൃത്വത്തിൽ തന്നെ ആയിരുന്നു. തുടർന്ന് വനിതാ സംഘടനയ്ക്ക് രൂപം കൊടുക്കുവാനും രമ്യ മുന്നിൽ തന്നെ ഉണ്ടായിരുന്നു. അമ്മയിൽ ഒരു ഭിന്നിപ്പും ചേരി തിരിവും ഉണ്ടായത് തന്നെ ഈ സംഭവങ്ങളോട് കൂടി തന്നെയാണ്.

താരസംഘടനയുടെ അമരക്കാർ അടക്കമുള്ള പ്രമുഖന്റെ അടുപ്പക്കാർക്ക്‌ ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിന്ന രമ്യ നമ്പീശനെ മലയാള സിനിമയിൽ നിന്നും മാറ്റി നിർത്താൻ വേറെ ഒരു കാരണത്തിന്റെ ആവശ്യം ഇല്ല എന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഇതേ കാരണം തന്നെയാണ് വനിതാ സംഘടനയിൽ പെട്ട ചിലരെ അമ്മമഴവില്ല് മെഗാഷോയിൽ നിന്നും മാറ്റി നിർത്തിയത്തിന്റെ കാരണവും എന്നാണ് അണിയറയിലെ സംസാരം.

2015 ൽ പുറത്തിറങ്ങിയ സൈഗാൾ പാടുകയാണ് എന്നതാണ് രമ്യയുടെ അവസാന മലയാള ചിത്രം. അതിനു ശേഷം മലയാളത്തിൽ നിന്നും ഒരു അവസരവും രമ്യയെ തേടി വന്നിട്ടില്ല. തമിഴിൽ സജീവമായ രമ്യയ്ക്ക് അവിടെ അവസരങ്ങൾക്ക് കുറവ് ഒന്നും ഇല്ല. തമിഴിലും കന്നടത്തിലും ആയി നിരവധി വേഷങ്ങൾ ലഭിക്കുന്ന ഞങ്ങൾക്ക് എന്തുകൊണ്ടാണ് മലയാള സിനിമയിൽ അവസരങ്ങൾ ഇല്ലാത്തത് എന്ന് രമ്യ ചോദിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*