ആരാധകര്‍ക്ക് ഇരട്ടി ആവേശം നിറച്ച് കുഞ്ഞാലി മരക്കാര്‍; അണിയറ പ്രവർത്തകർ ആ വാർത്ത പുറത്തു വിട്ടു!!

ഒരുപാട് ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള മോഹൻലാൽ – പ്രീയദർശൻ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം.

നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം നൂറു കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റ് ആകുവാൻ ഉള്ള ഒരുക്കത്തിൽ ആണ് ഈ ചിത്രം.

തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ മുൻനിര താരങ്ങൾ‍ അടക്കം ഉള്ള വൻ താരനിര ആണ് ഈ ചിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്നത്. പ്രീയദർശൻ തന്നെയാണ് ഈ കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

പ്രിയദര്‍ശന്റെ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബോളീവുഡ് സൂപ്പർസ്റ്റാർ സുനിൽ ഷെട്ടി പ്രീയന്റെ തന്നെ ചിത്രമായ കാക്കകുയിലിലെ അതിഥി വേഷത്തിന് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും എത്തുന്ന ചിത്രം കൂടിയാണ് കുഞ്ഞാലി മരയ്ക്കാർ. പ്രിയദര്‍ശന്‍ ചിത്രമായ വന്ദനത്തിന്റെ റീമേക്ക് തെലുങ്കില്‍ പ്രീയൻ ഒരുക്കിയപ്പോൾ ആ ചിത്രത്തിലെ നായകന്‍ ആയിരുന്ന തെലുങ്കിലെ സൂപ്പർ സ്റ്റാർ നാഗാര്‍ജുനയും കുഞ്ഞാലി മരയ്ക്കറിന്റെ ഭാഗമായി മലയാള സിനിമയിലേക്കു എത്തുകയാണ്.

ഇതിനെല്ലാം പുറമെ പ്രേക്ഷകർക്ക് ഒരു പുത്തൻ ദൃശ്യ വിസ്മയം ഒരുക്കുവാൻ പ്രണവ് മോഹൻലാലും അച്ഛനൊപ്പം കുഞ്ഞാലി മരയ്ക്കാറിലേക്ക് എത്തുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

താരരാജാവും രാജകുമാരനും ഒന്നിക്കുകയാണെങ്കിൽ അത് മലയാളി പ്രേക്ഷർക്ക് ആവേശവും ആഹ്ലാദവും തന്നെ ആയിരിക്കും.  ബാഹുബലി ഫെയിം സാബു സിറിൾ പ്രൊജക്റ്റ് ഡിസൈനര്‍ ആയും തിരു ക്യാമറാമാന്‍ ആയും കുഞ്ഞാലി മരയ്ക്കാറിൽ ഉണ്ടാകും. കൂടാതെ തമിഴ് സിനിമാ ലോകത്ത് നിന്നും സൂര്യയോ വിജയ് സേതുപതിയോ കുഞ്ഞാലി മരയ്ക്കാറിൽ ഉണ്ടാകും എന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

മോഹൻലാലിനെയും മകനെയും ഒന്നിച്ചൊരു സ്ക്രീനിൽ കാണാൻ കഴിയും എന്ന വാർത്ത വന്നത് മുതൽ മലയാളി പ്രേക്ഷകർ ഒന്നടങ്കം കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*