ആരാധകര്‍ കാത്തിരുന്ന ബ്രഹ്മാണ്ട ചിത്രം രജനി ഉപേക്ഷിച്ചു;വെല്ലുവിളികള്‍ നിറഞ്ഞ വേഷം ചങ്കൂറ്റത്തോടെ ഏറ്റെടുത്ത് ഇളയദളപതി വിജയ്‌..!!

മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ദളപതി 62 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രം നേരത്തേ രജനീകാന്തിനായി ഒരുക്കിയിരുന്നതാണെന്നാണ് ചില കോളിവുഡ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.

കബാലിക്കു ശേഷം രജനീകാന്ത് ഒരു മുരുഗദോസ് ചിത്രത്തിന് ഒരുങ്ങുന്നതായും കഥ ഏറെ ഇഷ്ടപ്പെട്ട താരം ഉടന്‍ മുന്നോട്ടു പോകാമെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  എന്നാല്‍ തെലുങ്കില്‍ മഹേഷ് ബാബുവിനെ നായകനാക്കി സ്‌പൈഡര്‍ എന്ന ചിത്രമൊരുക്കുന്നതിന്റെ തിരക്കിലായിരുന്നു.

ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് തമിഴില്‍ തന്റെ ചിത്രവുമായി മുരുഗ ദോസ് എത്തുന്നത്. അതിനിടെ രജനീകാന്ത് പാ രഞ്ജിത് ചിത്രം കാലയുടെ തിരക്കുകളില്‍ ആകുകയും ചെയ്തു. ഇതോടെ വിജയിന് ഇണങ്ങുന്ന വിധത്തില്‍ ചിത്രം മാറ്റുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*