ആൺ വേഷം കെട്ടി പെൺകുട്ടിയെ വിവാഹം ചെയ്ത റാണി എന്ന ശ്രീറാം നിസാരക്കാരിയല്ല, കൂടുതൽ ഭീകര തട്ടിപ്പുകൾ പുറത്ത്‌!!

പലതരം തട്ടുപ്പുകളെക്കുറിച്ച് ദിനം പ്രതി പത്രങ്ങളിലും ടീവിയിലും ഒക്കെ കാണുകയും കേൾക്കുകയും വായിക്കുകയും ഒക്കെ ചെയ്യുന്നവരാണ് നമ്മൾ. എങ്കിലും അവയിൽ നിന്നൊക്കെ വ്യത്യസ്തമായി എല്ലാവരെയും ഞെട്ടിച്ച ഒന്നായിരുന്നു ഏതാനും ദിവസങ്ങൾക്ക് മുൻപ് ടെക്‌നോപാർക്ക് ജീവനക്കാരിയായ യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയത് ഒരു പെണ്ണാണ് എന്ന വാർത്ത.

ആണായി ചമഞ്ഞ് പോത്തൻകോട് സ്വദേശിയായ യുവതിയെ റാണി എന്ന പെണ്ണ് പ്രേമിച്ചു നടന്നത് ഏഴു വർഷം ആണ്. ഈ കാലയളവിനുള്ളിൽ ഒരു സംശയത്തിന് പോലും ഇടനൽകാതെ ആ ബന്ധത്തെ വിവാഹം വരെ എത്തിക്കുവാനും റാണിയ്ക്ക് കഴിഞ്ഞു.

വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിലാണ് കൂടെ ഉള്ളത് ആണല്ല പെണ്ണാണ് എന്ന സത്യം യുവതി തിരിച്ചറിയുന്നതും വീട്ടുകാരെ അറിയിക്കുന്നതും. ഈ വിവാഹം വഴി കിട്ടാവുന്ന സ്വർണ്ണവും പണവും തട്ടിയെടുത്ത് മുങ്ങാൻ പ്ലാനിട്ടിരുന്ന റാണിയെ അതിവിദഗ്ദമായി പെണ്കുട്ടി പോലീസിൽ ഏൽപ്പിച്ചു.

തുടർന്നുള്ള അന്വേഷണത്തിൽ റാണിയെന്ന ഈ തട്ടിപ്പുകാരിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ശ്രീറാം എന്ന പേരിൽ വേഷം മാറി നടക്കുന്ന റാണി കൊല്ലം കച്ചേരിനട സ്വദേശിയാണ്.

എട്ടു വര്ഷങ്ങൾക്ക് മുൻപ് കൊട്ടിയം തഴുത്തലയിൽ ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ഒരു മാർബിൾ ഷോറൂമിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി പുരുഷ വേഷത്തിൽ റാണി ജോലിയ്ക്ക് പ്രവേശിച്ചിരുന്നു. അവിടെ നിന്നും 3,75 00 രൂപ തട്ടിപ്പു നടത്തി കൈക്കലാക്കിയ കേസിൽ അറസ്റ്റിൽ ആയ റാണി പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.

കണ്ടാൽ പുരുഷനെന്ന് തോന്നിപ്പിക്കുന്ന രൂപമുള്ള റാണിയെ പെട്ടെന്നൊന്നും ആർക്കും പെണ്ണാണ് എന്നു കണ്ടെത്താൻ കഴിയില്ല. ആണെന് തോന്നിപ്പിക്കുവാൻ മുടി പറ്റവെട്ടി ക്ളീൻഷേവ് ചെയ്ത് ഹാഫ് സ്ലീവ് ഷർട്ടും ഷൂസും ജീൻസും ഒക്കെ ധരിച്ച് ആഡംബര ബൈക്കിൽ ആണ് റാണിയുടെ യാത്ര. കൂട്ടത്തിൽ മദ്യപാനവും പുകവലിയും കൂടി ചേരുമ്പോൾ പുരുഷൻ അല്ല സ്ത്രീ ആണിത് എന്നു ആർക്കും സംശയം പോലും തോന്നില്ല.

കൊല്ലത്തെ മാർബിൾ ഷോറൂമിൽ കണ്ണൻ ശ്രീകാന്ത് എന്നപേരിൽ ബി.കോം സർട്ടിഫിക്കറ്റും ഇലക്ഷൻ ഐഡൻറിറ്റി കാർഡും രേഖയായി കാണിച്ചാണ് ജോലിയ്ക്ക് കയറിയിരുന്നത്. ഈ കടയിൽ ഓഡറുകൾ ശേഖരിക്കുന്ന ജോലിയും കളക്ഷനും ആയിരുന്നു റാണിയ്ക്ക് ജോലി. രേഖകളിൽ കൃതിമം കാണിച്ച് ഇവിടെ നിന്നും പണം തട്ടിയപ്പോൾ ആയിരുന്നു റാണിയുടെ തട്ടിപ്പിന്റെ കഥകൾ ആദ്യം പുറത്തുവന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*